വിരുന്നുകാർക്ക് ഇതുണ്ടാക്കി കൊടുത്താൽ അതിന്റെ റെസിപ്പി അടക്കം അവർ ചോദിച്ചു വാങ്ങും.!! | Yemeni Roti Recipe

Yemeni Roti Recipe Malayalam : വീട്ടിൽ വിരുന്നുകാർ വരുന്നുണ്ടോ? അവർക്ക് എന്താ ഉണ്ടാക്കി കൊടുക്കുക എന്ന ടെൻഷൻ വേണ്ടേ വേണ്ട. നല്ല ഒന്നാന്തരം ഒരു വെറൈറ്റി റെസിപി ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. പല ലേയറുകൾ ഉള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന യമൻ റൊട്ടി. ഒരു ബൗളിൽ നാല് കപ്പ്‌ മൈദ എടുക്കുക. ഇതിലേക്ക് ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ്, എണ്ണ എന്നിവ ചേർക്കണം. ചെറിയ ചൂട് വെള്ളം കുറേശ്ശേ കുറേശ്ശേ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം.

ഒരു അഞ്ചോ ആറോ മിനിറ്റ് നേരം കുഴക്കേണ്ടി വരും. ഈ മാവ് കുറച്ചു സമയം നന്നായി അടച്ചു മാറ്റി വയ്ക്കണം. ഏകദേശം ഒരു മണിക്കൂർ ഒക്കെ ആവുമ്പോൾ ഈ മാവ് എടുത്ത് നന്നായി കുഴച്ചിട്ട് നീളത്തിൽ ഉരുട്ടി എടുക്കാം. എന്നിട്ട് ഇതിനെ കൃത്യം പത്തു കഷ്ണങ്ങളായി മുറിക്കാം. ചപ്പാത്തിയ്ക്ക് ഉരുളകളാക്കുന്നതിനെക്കാൾ വലിയ ഉരുളകൾ ആണ് ഈ റൊട്ടി ഉണ്ടാക്കാൻ വേണ്ടത്. നന്നായി ഉരുളകളാക്കി വച്ചതിന് ശേഷം ഓരോന്നായി എടുത്ത് പരത്താം. ആദ്യം ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയിട്ട്

Yemeni Roti

എല്ലാവശങ്ങളിൽ നിന്നും ഉള്ളിലേക്ക് മടക്കുക. മാവ് ഇപ്പോൾ ചതുരമായിട്ടുണ്ടാവും. ഇത് വീണ്ടും എണ്ണയും മൈദയും തൂവി പരത്തണം. പരത്തി മടക്കുന്ന രീതി വിശദമായി അറിയാനായി ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ഈ പരത്തി വച്ചിരിക്കുന്ന മാവ് എടുത്തിട്ട് നന്നായി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കണം. നല്ല രുചികരമായ യമൻ റൊട്ടി തയ്യാർ. അപ്പോൾ ഇനി വിരുന്നുകാർ വരുമ്പോൾ ടെൻഷൻ വേണ്ടല്ലോ. വീട്ടുകാരെയും വിരുന്നുകാരെയും ഞെട്ടിച്ചു കൊണ്ട്

യമൻ റൊട്ടി തീൻമേശയിൽ വിളമ്പുമ്പോൾ നിങ്ങൾ ആവും വീട്ടിലെ സ്റ്റാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Rimami’s Kitchen

Rate this post