ചിലന്തിയും പല്ലിയും ഇനി വരില്ല! ഈ വെള്ളം മാത്രം മതി! ജനലുകളും വാതിലും ഒക്കെ നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും.!! | Window And Door Cleaning Using a Drink Tips Malayalam

Window And Door Cleaning Malayalam : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത് പോലെ തിളപ്പികുക. ഇത് ഉപയോഗിച്ച് ജനാലയുടെ ചില്ലും മേശയുടെ ചില്ലുകളും തുടച്ചാൽ നല്ലത് പോലെ വൃത്തിയാവും.

വീട് വൃത്തിയാക്കാൻ ഉള്ള മറ്റൊരു വഴിയാണ് ഇനി പറയുന്നത്. ഒരു നാരങ്ങ എടുത്ത് ചെറുതായി അരിഞ്ഞതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കണം. കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുക്കുന്നതിൽ തെറ്റില്ല. അതിനെ ഒരു അരിപ്പ ഉപയോഗിച്ച് നല്ലത് പോലെ പിഴിഞ്ഞ് അരിച്ചു എടുക്കണം. ഇതിലേക്ക് അൽപം വിനാഗിരി കൂടി ചേർത്ത് കൊടുക്കണം. ഒപ്പം കുറച്ച് കർപ്പൂരം കൂടി ചേർത്തതിനു ശേഷം നല്ലത് പോലെ ഇളക്കി എടുക്കണം.

ഈ ഒരു മണം പല്ലികൾക്കോ പാറ്റകൾക്കോ ഒന്നും ഒട്ടും സഹിക്കാൻ കഴിയുന്ന ഒന്നല്ല. ഇത് എല്ലായിടത്തും തേച്ച് പിടിപ്പിച്ചാൽ പാറ്റയും പല്ലിയും മറ്റു ജീവികളും അടുക്കുന്ന പ്രശ്നമേ ഇല്ല. വീട് വൃത്തിയാക്കുന്ന സമയത്ത് ആദ്യം തന്നെ മാറാലയും പൊടിയും ഒക്കെ തട്ടി കളയുക.

മാറാല കളയുന്ന കമ്പിന്റെ അറ്റത്ത് ഒരു തുണി ചുറ്റി ആ തുണി നമ്മൾ നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്നതിൽ മുക്കുക. ഇത് എല്ലാ മൂലകളിലും നല്ലത് പോലെ തേച്ചു പിടിപ്പിക്കണം. എന്നിട്ട് അത്‌ പോലെ തന്നെ തേയില വെള്ളം വച്ച് ചില്ലുകളിൽ തേച്ചാൽ അവയും പള പളാ തിളങ്ങും. Video Credit : Malappuram Thatha Vlogs by Ayishu

Rate this post