
വിഷു സ്പെഷ്യൽ തൊടുകുറി ശാസ്ത്രം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ എന്ന് നോക്കൂ.!! | Vishu Special Thodukuri shasthram
Vishu Special Thodukuri shasthram
Vishu Special Thodukuri shasthram : തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ ചർച്ച ചെയ്താലോ. ഹൈന്ദവ വിശ്വാസ പ്രകാരം തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് നമ്മൾ മനസ്സിൽ ഏതെങ്കിലും ഒരു കാര്യം ആഗ്രഹിച്ച് അല്ലെങ്കിൽ പ്രതീക്ഷിച്ച് നമ്മുടെ ആ ആഗ്രഹം സഫലീകരിക്കപ്പെടുമോ എന്നും ദേവന്റെ അനുഗ്രഹം എത്രത്തോളം നമ്മളിലുണ്ട് അല്ലെങ്കിൽ എത്രത്തോളം നമ്മൾ അതിനായി കാത്തിരിക്കണം എന്നും മറിച്ച് പ്രതിവിധികൾ എന്തെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കുന്നതാണ്
തൊടുകുറി ശാസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ കൊടുത്ത ചിത്രങ്ങളിൽ 4 വസ്തുക്കൾ കാണാൻ സാധിക്കും. ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടതാണ് നാല് വസ്തുക്കളും. ആദ്യത്തെ വസ്തു കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ചാടിക്കുരുക്കളാണ്. രണ്ടാമത്തേത് ഭഗവാൻ തന്റെ തലയിൽ അണിയുന്ന മയിൽപ്പീലിയാണ്. ഭഗവാനുമായി എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്ന ഒരു വസ്തുവാണിത്. മൂന്നാമത്തെ വസ്തു ഭഗവാൻ ശയിക്കുന്ന ആലിലയാണ്. നാലാമത്തെ വസ്തുവാണെങ്കിൽ ഭഗവാന്റെ കൂടെ എപ്പോഴുമുള്ള കോലക്കുഴലാണ്. ഇത്തരത്തിൽ 4 വസ്തുക്കളുണ്ട്.
ഈ നാല് വസ്തുക്കളിലേക്കും നിങ്ങൾക്ക് ഒന്നോ രണ്ടോ തവണ മാറി മാറി നോക്കാവുന്നതാണ്. നോക്കിയതിന് ശേഷം നിങ്ങളുടെ മനസ്സിനെ ഏകാഗ്രമാക്കി നിങ്ങളുടെ മനസ്സിൽ നിങ്ങൾ വല്ലാതെ ആഗ്രഹിക്കുന്ന നടന്ന് കിട്ടണമെന്ന് നിങ്ങൾ വിചാരിക്കുന്ന നിങ്ങൾക്ക് ഈശ്വരാനുഗ്രഹം കൊണ്ട് ഉടനെ നടന്നാൽ നന്നായിരിക്കുമെന്ന് തോന്നുന്ന നിങ്ങൾ ഒരുപാട് ആറ്റുനോറ്റിരിക്കുന്ന ആ ഒരാഗ്രഹം നിങ്ങളുടെ മനസ്സിൽ വിചാരിക്കുക.
വിചാരിച്ചതിന് ശേഷം കണ്ണുകളടച്ച് മനസ്സിനെ ഏകാഗ്രമാക്കി ശ്രീകൃഷ്ണ ഭഗവാനെ മനസ്സിലിങ്ങനെ ധ്യാനിച്ച് ” ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ” എന്നുരുവിട്ട് ആ നാല് വസ്തുക്കളിൽ നിങ്ങളെ ഏറ്റവും ആകർഷിച്ച ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് മനസ്സിൽ തിരഞ്ഞെടുക്കാവുന്നതാണ്.നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി എന്തൊക്കെ ചെയ്യണമെന്ന് കൂടുതലറിയാൻ താഴെ കൊടുത്ത വീഡിയോ കണ്ടോളൂ.Credit : Infinite Stories