എന്റെ ഈശ്വരാ! ഇത്രം പ്രതീക്ഷിച്ചില്ല! വെണ്ടക്കയും മുട്ടയും ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ..

വെണ്ടക്കയും മുട്ടയും ചേർത്ത് ഒരു ഈവനിംഗ് സ്നാക്സ് ഉണ്ടാക്കിയാലോ.. ഇത് ഉണ്ടാക്കി എടുക്കാനായി ആദ്യം ഒരു 10 വെണ്ടയ്ക്ക എടുത്ത് നന്നായി കഴുകി വൃത്തിയാക്കി വെക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന വെണ്ടക്കയിലേക്ക് അല്പം ഉപ്പിട്ട് നന്നായി തിളപ്പിച്ച വെള്ളം ഒഴിച്ച് ഒരു അഞ്ചു മിനിറ്റ് മൂടിവെക്കുക. വെണ്ടയ്ക്ക അരിയുമ്പോൾ ഉണ്ടാവുന്ന

വഴുവഴുപ്പ് കുറയാനാണ് ഇങ്ങനെ ചെയ്യുന്നത്. അഞ്ചു മിനിറ്റിനു ശേഷം വെണ്ടയ്ക്ക വെള്ളത്തിൽ നിന്ന് എടുക്കുക. ചെറുതായിട്ടൊന്നു വെന്ത രീതിയിലായിരിക്കും വെണ്ടയ്ക്ക കിട്ടുക. ഈ വെണ്ടയ്ക്ക ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടക്കയിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കുരുമുളകു പൊടിയും

കാൽ ടേബിൾ സ്പൂൺ ഗരംമസാലയും കുറച്ചു മഞ്ഞൾ പൊടിയും ഒരു സ്പൂൺ മൈദ പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക. ഫോർക്കോ വിക്സോ വെച്ച് നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക. മുട്ടയുമായി വെണ്ടക്കയുടെ കൊഴുപ്പ് മിക്സ് ആകാനാണ് നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കുന്നത്. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് മുട്ട വെണ്ടയ്ക്ക മിക്സ്

ഒഴിച്ചു കൊടുത്ത് ഒന്ന് ലെവൽ ചെയ്തെടുക്കുക. വെളിച്ചെണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത് അടുപ്പിൽ ലോ ഫ്‌ളൈമിൽ മൂടി വെച്ച് നന്നായി വേവിച്ചെടുക്കുക. ഏകദേശം ഒരു രണ്ടു മിനിറ്റിനു ശേഷം മറിച്ചിട്ട് പുറ വശം കൂടി വേവിക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video credit: bahja’s world