വെളുത്തുള്ളി കൊണ്ടൊരു കിടിലൻ ഐറ്റം തന്നെ തയ്യാറാക്കാം.. ഇതുപോലെ ഒന്നു ട്രൈ ചെയ്യൂ.. അടിപോളിയാണ്!!!.. | Garlic Recipe

വിവിധ തരത്തിലുള്ള അച്ചാറുകൾ കഴിക്കുന്നവരാണ് നാമെല്ലാവരും. നാരങ്ങ മാങ്ങ ഇഞ്ചി അങ്ങനെ അച്ചാറുകൾ പലതരത്തിൽ പല രീതിയിൽ പല സ്വാദുകളിൽ ലഭ്യമാണ്. വെളുത്തുള്ളി കൊണ്ട് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ആദ്യമായിട്ട് ഒരു 200 ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞിട്ടു എടുത്തുവയ്ക്കുക. എന്നിട്ട് വെള്ളത്തുള്ളി പുട്ടുകുറ്റിയിൽ ഇട്ട് ആവി കയറ്റി

പകുതി വേവിച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ചട്ടിയിൽ കുറച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് എടുക്കുക. അച്ചാർ ഉണ്ടാക്കാൻ ആയിട്ട് എപ്പോഴും നല്ലെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.
കടുക് പൊട്ടി കഴിഞ്ഞ ഒരു സ്പൂൺ ഇഞ്ചി അരിഞ്ഞതും ഒരു ഒരു സ്പൂൺ വെളുത്തുള്ളി ചതച്ചതും എട്ടു വഴറ്റിയതിനു ശേഷം പച്ചമുളക് ഇട്ട് നന്നായി മൂപ്പിക്കുക. അതിനുശേഷം നമ്മള് ആവി കേറ്റി

വെച്ചിരിക്കുന്ന വെളുത്തുള്ളിയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക പച്ചമണം മാറുന്നതുവരെ. ശേഷം ഒന്നര സ്പൂൺ മുളകുപൊടി കാൽ സ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും കുറച്ച് ഉലുവ പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക. ഒരു കാൽ ടീസ്പൂൺ കായവും കുറച്ചു വാളൻ പുളി പിഴിഞ്ഞതും ഒഴിച്ച് നന്നായി ഇളക്കുക. എന്നിട്ട് ഒരു രണ്ടു ടീസ്പൂൺ ചീകിയ

ശർക്കരയും കൂടി ചേർത്ത് നന്നായി ഇളക്കുക. അവസാനമായി തിളപ്പിച്ചാറിയ വെള്ളം ഒരു ഗ്ലാസ് ചേർത്ത് നന്നായി ഇളക്കി പറ്റിക്കുക. വെള്ളം ചേർക്കുന്ന സമയത്ത് നമുക്ക് വേണമെങ്കിൽ ഒരു രണ്ടുമൂന്നു സ്പൂൺ വിനാഗിരി കൂടി ചേർക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips