വെള്ളീച്ച പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ വിജയകരമായ വഴി.. യാതൊരു ചിലവുമില്ലാത്തെ തന്നെ.. എങ്ങനെ എന്ന് നോക്കൂ.. | Home Remedies For Mealybugs

നാമെല്ലാവരും വീടുകളിൽ പച്ചക്കറികളും മറ്റും വിവിധ ചെടികളും വെച്ചുപിടിപ്പിക്കുന്നത് ആണല്ലോ. അപ്പോൾ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വെള്ളീച്ച തണ്ടുതുരപ്പൻ പുഴു ചാഴി ഉറുമ്പ് പോലുള്ള കീടങ്ങൾ ഇവ പച്ചക്കറികളും മറ്റും ചെടികളും നശിപ്പിക്കുന്നു. എന്നാൽ ഇവയെ തുരത്താനായി വളരെ എളുപ്പം വീടിനുള്ളിലെ സാധനങ്ങൾ വച്ച് കൊണ്ട് തന്നെ ചിലവില്ലാതെ

എങ്ങനെ കീടനാശിനി തയ്യാറാക്കാം എന്ന് നോക്കാം ഇതിനായി ആദ്യം ഒരു ജാർ എടുത്തിട്ട് അതിലേക്ക് ഒരു പിടി ചോറ് ഇട്ടു കൊടുക്കുക. ശേഷം ജോർജിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറയ്ക്കുക. മുക്കാൽ ഭാഗം വെള്ളമൊഴിച്ച് എങ്കിൽ മാത്രമേ ബാക്കിയുള്ള ഭാഗത്ത് ഗ്യാസ് ഫോം ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ. ഈ ജാർ 7 തൊട്ടു 10 ദിവസം വരെ നന്നായി അടച്ചുവെക്കുക.

ഒന്നരാടം ദിവസങ്ങളിൽ ജാർ ഒന്ന് കുലുകി കൊടുക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ഈ 10 ദിവസം അടച്ചു വയ്ക്കുന്നതിലൂടെ ജാറിനു നുള്ളിൽ മീതൈൽ ആൽക്കഹോൾ എന്ന് പേരുള്ള ഒരു ഗ്യാസ് ഫോം ചെയ്യുന്നു ഉണ്ടായിരിക്കും. ശേഷം നമ്മൾ ഒരു പാത്രത്തിൽ അരിപ്പ കൊണ്ട് ഈ ലായനി നന്നായി അരിച്ചെടുക്കുക. എന്നിട്ട് ഈ ലായനിയിലേക്ക് വേപ്പെണ്ണ ഒഴിച്ചു കൊടുക്കുക. ഒരു ലിറ്റർ

ലായനിക്കു 5 ml വേപ്പെണ്ണ എന്ന രീതിയിലാണ് ഒഴിക്കേണ്ടത്.ശേഷം വേപ്പെണ്ണ നന്നായി മിക്സ് ആക്കിയതിനു ശേഷം ഈ ലായനി ഒരു സ്പ്രേയർ ലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ആഴ്ചയിൽ ഒരു രണ്ടു മൂന്നു പ്രാവശ്യം എങ്കിലും ഇലയുടെ അടിഭാഗത്ത് സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പ്രാണികളും മറ്റ് വെള്ളീച്ച പോലുള്ള ജീവികളും ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. Video Credits : Garden Stories