ഉപയോഗം തീർന്ന മാസ്ക് ഒന്നും കളയല്ലേ.. ഇത് വെച്ച് ഒരു ക്രിസ്മസ് ക്രാഫ്റ്റ് ഉണ്ടാകാം.. അതിന്റെ വിദ്യകൾ എങ്ങനെ എന്ന് നോക്കൂ.. | Mask Reuse Idea

ഈ കൊറോണ ക്കാലത്ത് നമ്മളെല്ലാവരും നിത്യജീവിതത്തിൽ ഒഴിവാക്കാൻ ആകാതെ ഉപയോ ഗിച്ചുവരുന്ന ഒരു ഉൽപ്പന്നം ആണ് മാസ്ക്. സാധാരണയായി കണ്ടു വരുന്നത് ഉപയോഗശേഷം ഈ മാസ്ക്കുകൾ എവിടെയെങ്കിലും അലക്ഷ്യമായി വലിച്ചെറിയുകയോ അല്ലെങ്കിൽ കത്തിച്ചു കളയു കയോ ചെയ്യുന്നതാണ്. ഈ മാസ്ക്കുകൾ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് നോക്കാം ഇതിനായി വേണ്ടത് ഉപയോഗിച്ച മാസ്ക് ആയതിനാൽ

മാസ്ക് എടുത്തിട്ട് നല്ലപോലെ കഴുകി ഉണക്കി എടുക്കുകയോ അതല്ലെങ്കിൽ സാനിറ്റൈസർ ചെയ്ത് എടുക്കുകയോ ചെയ്യണം. ശേഷം മാസ്കി ന്റെ നാലുവശവും കട്ട് ചെയ്ത് എടുക്കുക. അപ്പോൾ നമുക്ക് മാസ്ക് 3 ലെയർ ആയിട്ട് ലഭിക്കുന്നതായിരിക്കും. ആദ്യം വൈറ്റ് ലയർ എടുത്തിട്ട് കുറച്ചു പഞ്ഞിയോ അല്ലെങ്കിൽ നാപ്കിൻ ഓ വെച്ചിട്ട് അതൊരു റൗണ്ട് ഷേപ്പിൽ ആക്കിയെടുക്കുക. ശേഷം ഒരു വെള്ള നൂല് കൊണ്ട് അത് റൗണ്ടിൽ കെട്ടി

എടുക്കുക. എന്നിട്ട് അതിന്റെ ബാക്കി വരുന്ന നൂലിന് ഭാഗം എല്ലാം കട്ട് ചെയ്തു കളയുക. അതുപോലെതന്നെ അടുത്ത നാപ്കിൻ ലയറും ഇതുപോലെ റൗണ്ട് ഷേപ്പിൽ ആക്കിയെടുക്കുക. എന്നിട്ട് നമ്മൾ കട്ട് ചെയ്തെടുത്ത ഭാഗത്തിന് അവിടെ പശ വെച്ച് രണ്ടു ലയെറും ഒട്ടിച്ചെടുക്കുക. എന്നിട്ട് മാസ്കി ന്റെ നീല ലെയർ എടുത്തിട്ടു ചെറുതായി കീറിയ ശേഷം നമ്മൾ ഒട്ടിച്ച് റൗണ്ട് ഷേപ്പിൽ ന്റെ മധ്യഭാഗത്തായി ഒട്ടിച്ചു വയ്ക്കുക.

ശേഷം നീല ലയർ വീണ്ടും എടുത്ത നടുവെ മടക്കി ചെറുതായി ചെറുതായി കീറി എടുത്തു വയ്ക്കുക മാസ്കി ന്റെ മുകളിൽ വരുന്ന കമ്പി ഊരിയെടുത്തു വൃത്താകൃതിയിൽ മടക്കി കീറി വച്ച നീല ലയർ ചെറുതായി ഒരു തൊപ്പിയുടെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുക. ശേഷം വെള്ള റൗണ്ട് ഭാഗത്ത് രണ്ട് കുത്തും ഒരു ലൈൻ ഉം വരക്കുക. അപ്പോൾ ഒരു പാവ ആയി മാറുന്നത് കാണാം. കൂടുതൽ വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : THASLIS DESIGNING