രാത്രിയിൽ തെരുവു നായകൾ വീട്ടിൽ കയറുന്നത് ഒഴിവാക്കാൻ.. കുപ്പിയും വെള്ളവും വേണ്ട; ഇങ്ങനെ ചെയ്താൽ മതി.!!

മിക്ക വീടുകളിലും രാത്രി സമയങ്ങളിൽ തെരുവ് നായകളുടെ ശല്യം ഉണ്ടായിരിക്കും. ചിലപ്പോൾ നമ്മുടെ വീട്ടിന്റെ മുകളിലോ വീട്ടു മുറ്റത്തോ അല്ലെങ്കിൽ വീടിന്റെ ഉമ്മറത്തോ ഒക്കെ രാത്രി കാലങ്ങളിൽ തെരുവ് നായകൾ വന്നു കയറാറുണ്ട്. ഇത് വീട്ടുകാർക്ക് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്. ഇതിന് പരിഹാരമായി പല മാർഗങ്ങളും ചെയ്‌ത്‌ മടുത്തവരായിരിക്കും നമ്മിൽ പലരും.

കുട്ടികളിലും മറ്റും വെള്ളമോ ഉജാല കലക്കിയ വെള്ളമോ നിറച്ചു വെക്കാറുണ്ട്. അങ്ങിനെ ചെയ്‌താൽ നായകൾ കയറില്ല എന്നൊക്കെ നമ്മൾ പണ്ടുതൊട്ടേ കേൾക്കുന്നതും അതുപോലെ ചെയ്തു നോക്കുന്നതുമാണ്. തെരുവ് നായകൾ ആയതുകൊണ്ട് തന്നെ കയറികിടക്കുന്ന സ്ഥലങ്ങളിൽ ഒരുപാട് അണുബാധയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്.

street dog

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന മറ്റൊരു ട്രിക്കിനെ കുറിച്ചാണ്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് കടകളിൽനിന്നും മറ്റും കിട്ടുന്ന നാഫ്തലീൻ ബോൾസ് ആണ്. നായകൾ കയറിവരുന്ന ഭാഗങ്ങളിൽ രാത്രി കുറച്ച് നാഫ്തലീൻ ബോളുകൾ വെച്ചുകഴിഞ്ഞാൽ നായകൾ പിന്നെ ആ പടി ചവിട്ടുകയില്ല.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാൽ ഇത് രാവിലെ തന്നെ എടുത്തു മാറ്റേണ്ടതാണ്. കുട്ടികളുള്ള വീടാണെങ്കിൽ ഇത് എടുക്കാതിരിക്കാൻ നോക്കണം. കുട്ടികൾ ഇത് വായിലിടുന്നത് തീർച്ചയായും ആരോഗ്യത്തിന് ഹാനികരമാണ്. എങ്ങിനെയാണ് ചെയ്യുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Nish’s Tips