തട്ടുകടയിലെ മുട്ട ബജ്ജിയുടെ ശരിയായ കൂട്ട് ഇതാ.. മുട്ട ബജ്ജി ഒരു തവണ ഇതു പോലെ ഉണ്ടാക്കി നോക്കൂ!! | Thattukada Style Egg Bajji Recipe

എല്ലാവർക്കും വളരെ ഇഷ്ടമുള്ള സാധനമാണ് മുട്ട ബജി. എന്നാൽ പലർക്കും ഉള്ള പരാതിയാണ് തട്ടുകട സ്റ്റൈലിൽ മുട്ട ബജി വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത്. അതുകൊണ്ടു തന്നെ ഇന്ന് നമ്മൾ തട്ടുകടയിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിൽ ഉള്ള ഒരു ബജിയാണ് തയ്യാറാക്കാൻ പോകുന്നത്. വീട്ടിൽ തന്നെയുള്ള ചേരുവകൾ

ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ പലഹാരം ഉണ്ടാക്കാൻ കഴിയും. മുട്ട ബജി ഉണ്ടാക്കാൻ ആവശ്യമുള്ളത് പുഴുങ്ങി എടുത്ത മുട്ടകൾ ആണ്. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ആദ്യം തന്നെ മുട്ടകൾ പുഴുങ്ങി വെള്ളം നന്നായി ഒപ്പിയെടുത്ത ശേഷം മാറ്റി വയ്ക്കുക. മറ്റു ചേരുവകൾ ആയി വേണ്ടത് ആവശ്യത്തിന് കടലമാവും, അല്പം മുളകു പൊടിയും,

പിന്നെ കുറച്ച് മഞ്ഞൾ പൊടി കായപ്പൊടിയും കുറച്ച് ഉപ്പും, വെള്ളവും, ആവശ്യമുള്ള വെളിച്ചെണ്ണയും ആണ്. ആദ്യമായി കടലമാവ് ആവശ്യത്തിന് എടുക്കുക. അതിനുശേഷം ആവശ്യമുള്ള ഉപ്പും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു നുള്ളു മഞ്ഞൾപൊടിയും ഇട്ടശേഷം നല്ലപോലെ ഇളക്കി വളരെ കുറച്ച് വെള്ളം ഒഴിച്ച് (ഒത്തിരി കട്ടി ആക്കണ്ട) മാവ് തയ്യാറാക്കാം.

ഒരു നുള്ള് സോഡാപ്പൊടിയും ഇതിലേക്ക് ചേർത്ത് കൊടുത്തു വേണം നന്നായി ഇളക്കാൻ. ഇനിയൊരു ചട്ടി ചൂടാക്കി ആവശ്യമായ എണ്ണയൊഴിച്ച് ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യുക. ശേഷം പുഴുങ്ങി വച്ചിരിക്കുന്ന മുട്ട പകുതിയാക്കി മാവിൽ മുക്കിയെടുത്ത് എണ്ണയിൽ പൊരിച്ച് കോരാം. Video credit : Kavya’s HomeTube Kitchen