വെറും 4 ചേരുവകൾ മാത്രം മതി പഞ്ഞി പോലുള്ള ചായക്കടയിലെ ഈ സ്വീറ്റ് ബൺ റെഡിയാക്കാൻ; അടിപൊളിയാണേ!!

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്വീറ്റ് ബണിന്റെ റെസിപ്പിയാണ്. വളരെ സിമ്പിൾ ആയിട്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇതിലേക്ക്

2 tbsp പാൽപ്പൊടി, 1 tbsp പഞ്ചസാര, 1 tsp ഇൻസ്റ്റന്റ് ഈസ്റ്റ്, 2 നുള്ള് ഉപ്പ് എന്നിവ ചേർത്ത് എല്ലാംകൂടി നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 1 കപ്പ് മൈദ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. മാവ് കയ്യിൽ വെച്ച് നല്ലപോലെ കുഴച്ച് ബോൾ പോലെ ആക്കിയ ശേഷം ബൗളിൽ കുറച്ചു എണ്ണ തടവി കൊടുത്ത് അതിൽ വെക്കുക. എന്നിട്ട് മാവിനു മുകളിലും കുറച്ചു എണ്ണ

തടവികൊടുത്ത് അരമണിക്കൂർ മൂടിവെക്കുക. അതിനുശേഷം മാവ് ഒന്നുകൂടി കൈകൊണ്ട് കുഴച്ചെടുക്കുക. എന്നിട്ട് അൽപം മൈദ വിതറി മാവ് ഒന്നുകൂടി കുഴച്ചെടുത്ത് ചെറിയ ചെറിയ ബോൾസ് ആക്കിയെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ അൽപം മൈദ വിതറിയശേഷം അതിൽ ഈ ബോൾസുകൾ വെച്ചുകൊടുക്കാം.

കുറച്ചു നേരം കഴിയുമ്പോൾ ഇത് നന്നായി പൊങ്ങിവരും. ഇനി നമുക്കിത് വറുത്തെടുക്കണം. അതിനായി ഒരു ചൂടായ പാനിലേക്ക് എണ്ണയൊഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരുളകളാക്കിയ മാവ് ഇട്ടു കൊടുക്കാവുന്നതാണ്. അങ്ങിനെ ചായക്കടയിലെ സ്വീറ്റ് ബൺ ഇവിടെ റെഡി. Video credit: Mums Daily