ഇതാ ഒരു പുത്തൻ ഐഡിയ ഒന്ന് കണ്ടുനോക്കു.. 😳😱 ഈ അറിവ് ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായിട്ടോ 😍👌

ഇത്രയും കാലം എനിക്കിത് തോന്നീല്ലല്ലോ എന്റെ ഈശ്വരാ! ഇതാ ഒരു പുത്തൻ ഐഡിയ ഒന്ന് കണ്ടുനോക്കു. ഈ അറിവ് ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായിട്ടോ. ഇന്ന് നമ്മൾ ടേസ്റ്റിയായിട്ടുള്ള ഒരു നാലുമണി പലഹാരമാണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി ഒരു ബൗളിൽ 2 കപ്പ് മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, സോഡാപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്യുക. പിന്നീട്ട് ഇതിലേക്ക് ചൂടാറിയ വെള്ളം

കുറേശെ ആയി ഒഴിച്ച് മാവ് കുഴച്ചെടുക്കുക. കുറച്ചു ലൂസായിട്ടു വേണം മാവ് തയ്യാറാക്കാൻ. അത് എങ്ങിനെയെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. പിന്നീട് ഈ മാവ് 2 മണിക്കൂർ എടുത്തു വെക്കുക. അതിനു ശേഷം ഈ മാവിലേക്ക് 1 സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത്, 1 കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി കൈരണ്ടും

നല്ലപോലെ കഴുകി അൽപം മാവ് കൈയിലേക്ക് ഇട്ട് ഒരു ഓട്ടയും ഇട്ട് കൊടുക്കുക. പലർക്കും ഇത് ശരിയായി കിട്ടണമെന്നില്ല. അതുകൊണ്ട് ഒരു സ്റ്റീൽ അരിപ്പ കഴുകി എടുക്കുക. എന്നിട്ട് അതിനു മുകളിൽ മാവ് ഇട്ട് വിരൽ കൊണ്ട് ഓട്ട ഉണ്ടാക്കിയ ശേഷം അപ്പോൾ തന്നെ ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്യാനായി ചൂടായ ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാക്കുക. എന്നിട്ട് വീഡിയോയിൽ കാണിച്ചിരിക്കുന്ന

പോലെ അതിലേക്ക് ഇട്ടു കൊടുത്താൽ മതിയാകും. അങ്ങിനെ അടിപൊളി നാലുമണി പലഹാരം ഇവിടെ റെഡിയായിട്ടുണ്ട്. ചായക്കടയിൽ കിട്ടുന്ന ഈ പലഹാരത്തിന് സവാള വട എന്നു വേണമെങ്കിൽ പറയാം. കൈകൊണ്ട് ചെയ്യുമ്പോൾ പലർക്കും പെർഫെക്റ്റ് ആയി കിട്ടാൻ സാധ്യത കുറവായതുകൊണ്ടാണ് അരിപ്പ കൊണ്ടുള്ള ട്രിക്ക് നമ്മൾ ഉപയോഗിക്കുന്നത്. ഉഴുന്ന് വട ഉണ്ടാക്കുമ്പോഴും നിങ്ങൾക്ക് ഈ ട്രിക്ക് നിങ്ങൾക്ക് പരീക്ഷിക്കാം. Video credit: E&E Kitchen