
പാനിപൂരി കൊള്ളാമോ! അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം മതി പാനിപൂരി വീട്ടിൽ ഉണ്ടാക്കാം.!! | Panipuri Recipe
Panipuri Recipe Malayalam : നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുടാണെങ്കിലും ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒന്നാണ് പാനിപുരി. വൃത്തിയുടെ കാര്യം ആലോചിച്ചു ഇത് പുറത്തു നിന്ന് വാങ്ങി കഴിക്കുവാൻ പലപ്പോഴും നമുക്ക് പേടിയാണ്. ഇനി ആ പേടി വേണ്ട. പാനിപൂരി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇനി പാനിപൂരിക്ക് വേണ്ടി ആദ്യം നമ്മൾ പൂരിയാണ് ഉണ്ടാക്കേണ്ടത്.
അതിനു വേണ്ടി ഒരു കപ്പ് റവയെടുത്ത് അതിലേക്ക് 2 ടേബിൾസ്പൂൺ മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. കുറേശെ ആയി വെള്ളം ചേർത്ത് 6 മിനിറ്റ് നേരം കുഴച്ചു കുറച്ച് കട്ടിയുള്ള മാവുണ്ടാക്കുക. 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി അതിലേക്കുള്ള ഫില്ലിങ്ങും ചട്ട്ണിയും ഉണ്ടാക്കാം. ചട്ണിക്കായി കുറച്ചധികം പുളിയെടുത്ത് 20 മിനിറ്റ് വെള്ളത്തിലിട്ടു പിഴിഞ്ഞെടുക്കുക.

പുളിവെള്ളം ഒരു പാനിൽ ഒഴിച്ച് അതിലേക്ക് കുരു കളഞ്ഞ 5 ഈത്തപ്പഴവും കാൽ കപ്പ് ശർക്കരപാനിയും 1 ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം മിക്സ് ചെയ്ത് മീഡിയം തീയിൽ 5 മിനിറ്റ് വെക്കുക. ശേഷം ഇറക്കി വെച്ച് തണുക്കുമ്പോൾ ടേസ്റ്റ് നോക്കി ചെറിയ പാത്രത്തിലേക്ക് മാറ്റിക്കോളൂ. ഒരു പൊട്ടറ്റോ പുഴുങ്ങി സ്പൂൺ വെച്ച് ഉടച്ചു അതിലേക്ക് പുഴുങ്ങിയ കടലയും ചെറുതായി മുറിച്ച സവാളയും
മല്ലിയില, മുളക്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, ഉപ്പ് ച്ചാട്ട് മസാല ചേർത്ത് മിക്സ് ചെയ്താൽ ഫില്ലിംഗ് റെഡി. കുറച്ച് പുതിന, മല്ലിയില, പച്ചമുളക്, ഇഞ്ചി ചെറുനാരങ്ങ പിഴിഞ്ഞ് മിക്സിയിലിട്ട് അടിച്ചെടുക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. Video Credit : Shamis Own