
ഇതൊരു നുള്ളു മതി! ഹോട്ടലുകളിലേയും കല്യാണ വീട്ടിലെയും കറികളുടെ രുചി രഹസ്യം ഇതാണ്.!! | Tasty Curry Secrets Kitchen Tips
Tasty Curry Secrets Kitchen Tips in Malayalam : സാധാരണയായി ചിക്കൻ, ബീഫ് പോലുള്ളവ കറികൾ വക്കാനായി പാക്കറ്റ് മസാല പൊടികൾ കടയിൽ നിന്നും വാങ്ങുന്നവർ ആയിരിക്കും മിക്ക ആളുകളും. അതിനുള്ള പ്രധാന കാരണം വീട്ടിൽ ഉണ്ടാക്കുന്ന കറികൾക്ക് ഹോട്ടലിൽ നിന്നും ലഭിക്കുന്ന കറികളുടെ അതേ രുചി ലഭിക്കണം എന്നതായിരിക്കും. പക്ഷേ പലപ്പോഴും ഇവയിൽ വളരെയധികം മായം കലർത്തിയിട്ടുണ്ടാകും എന്നതാണ് സത്യം.
എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് രുചികരമായ മസാലക്കൂട്ട് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അല്ലെങ്കിൽ ഒരു പാൻ എടുത്ത് അതിലേക്ക് 100 ഗ്രാം പെരുംജീരകം, 20 ഗ്രാം പട്ട, 20 ഗ്രാം തക്കോലം, 20 ഗ്രാം സ്റ്റാർ, 20 ഗ്രാം ജാതിപത്രി, 20 ഗ്രാം ഏലക്ക, ആറു മുതൽ 7 വരെ എണ്ണം ഉണക്കമുളക്, ആറ് മുതൽ ഏഴ് എണ്ണം വരെ ബേ ലീഫ് എന്നിവ ചേർത്ത് കൊടുക്കുക.

ഇതിൽ പട്ട പോലുള്ള സാധനങ്ങൾ വലിപ്പം കൂടുതലാണെങ്കിൽ അവ ചൂടാക്കാനായി വയ്ക്കുന്നതിന് മുൻപ് ചെറുതായി പൊട്ടിച്ചിടാൻ ശ്രദ്ധിക്കണം. അതിനു ശേഷം പാൻ അടുപ്പത്ത് വച്ച് ചെറിയ ചൂടിൽ ഇളക്കി കൊടുക്കുക. മസാല ഡ്രൈ ആയി ഒരു മണം വന്നു തുടങ്ങുമ്പോൾ തീ ഓഫാക്കാവുന്നതാണ്. ഇതൊന്ന് തണുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കണം. മസാല കറികളിൽ എല്ലാം തന്നെ ഈയൊരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താവുന്നതാണ്.
മാത്രമല്ല നല്ല ടൈറ്റായ കണ്ടെയ്നറുകളിൽ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ ആറു മുതൽ ഏഴു മാസം വരെ ഈയൊരു മസാല കൂട്ടിന് യാതൊരു കേടും വരികയും ഇല്ല. ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ രുചികരമായ മായം കലർത്താത്ത മസാലക്കൂട്ട് നിങ്ങൾക്കും വീട്ടിൽ തന്നെ പൊടിച്ചെടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Ansi’s Vlog