
ഒരു കപ്പ് റവ ഉണ്ടെങ്കിൽ ഈസി ആയി ഉണ്ടാകാം ഈ കിടിലൻ നാലുമണി പലഹാരം.. അടിപൊളിയാണേ! | Easy Rava Snack Recipe
Easy Rava Snack Recipe Malayalam : ഒരു കപ്പ് റവ ഉണ്ടെങ്കിൽ ഇതാ ഒരു കിടിലൻ നാലു മണി പലഹാരം. റവയും ഉരുളക്കിഴങ്ങും ആണ് ഇതിലെ മെയിൻ ചേരുവകൾ. എന്നാൽ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.?! അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നെകാൽ കപ്പ് വെള്ളം ഒഴിക്കുക. ഇതിനി തിളപ്പിക്കണം. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ഇതിലേക്ക് അര ടീസ്പൂൺ ചെറിയജീരകം, 1ടീസ്പൂൺ ചുവന്നമുളക് ചതച്ചത്, 1ടേബിൾസ്പൂൺ ഓയിൽ, 1കപ്പ് റവ എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. റവ ചേർക്കുമ്പോൾ കുറച്ച് കുറച്ചായി വേണം ചേർക്കാൻ. തീ കുറച്ചു വെച്ചശേഷം അടച്ചുവെച്ച് 1 മിനിറ്റോളം വേവിക്കുക. ഇനി തീ ഓഫ് ചെയ്യാം. ഇതിനി ചെറുതായി തണുത്ത ശേഷം കൈവെച്ച് കുഴക്കുക.

ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഗ്രേറ്റ്‌ചെയ്ത് ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർക്കാം. ശേഷം കുറച്ചു മഞ്ഞൾപൊടി, 2ടേബിൾസ്പൂൺ മല്ലിയില, 4ടീസ്പൂൺ കോൺഫ്ലോർ എന്നിവ കൂടി ചേർത്ത് നന്നായി കുഴച്ച് മിക്സ്‌ചെയുക. 1 ടീസ്പൂൺ ഓയിൽ കൂടെ ചേർത്ത് കുഴക്കുക. ഇനി ഇത് ചെറിയ ബോളുകളാക്കി മാറ്റാം. ഇഷ്ട്ടമുള്ള ഷേയ്പ്പിൽ നമുക്ക് ഇത് തയ്യാറാക്കാം.
ഇനി ഇത് പൊരിച്ചെടുക്കാം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്തു വെക്കുക. അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായ ശേഷം അതിലേക്ക് കുറച്ച് കുറച്ചായി ബോളുകൾ ഇട്ടുകൊടുക്കുക. ശേഷം തീ മീഡിയം ഫ്‌ളൈമിൽ ആക്കിവെക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video Credit : Bismi Kitchen