റാഗി കൊണ്ട് നല്ല മൊരിഞ്ഞ ദോശയും പഞ്ഞി പോലത്തെ സോഫ്റ്റ്‌ ഇഡ്ഡലിയും ഇങ്ങനെ ഉണ്ടാക്കി നോക്കൂ! | Crispy ragi dosa and soft idli recipe

Crispy ragi dosa and soft idli recipe malayalam : നമുക്ക് റാഗി കൊണ്ടുള്ള 2 ബ്രേക്ഫാസ്റ്റുകൾ പരിചയപ്പെട്ടാലോ? റാഗി കയ്യിലുണ്ടെങ്കിൽ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ല മൊരിഞ്ഞ ദോശയും പഞ്ഞി പോലത്തെ സോഫ്റ്റ്‌ ഇഡ്ഡലിയും നമുക്ക് ട്രൈ ചെയ്യാം. റാഗി ദോശ തയ്യാറാക്കാനായി 1 കപ്പ് റാഗി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇത് നന്നായി കഴുകി അരിച്ചെടുക്കുക.

ശേഷം ഇത് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്താനായി വെക്കുക. ഇനി ഇതിലേക്കുള്ള ഉഴുന്ന് റെഡിയാക്കണം. അതിനായി 1 കപ്പ് റാഗിക്ക് അതിന്റെ മൂന്നിൽ ഒരു ഭാഗം ഉഴുന്ന് എന്ന അളവിൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ ഉലുവ ചേർക്കുക. ഇതും നന്നായി കഴുകിയതിന് ശേഷം വെള്ളത്തിൽ കുതിർത്താനായി വെക്കുക. കുതിർന്ന ശേഷം അതിലെ വെള്ളം കളഞ്ഞ്

ragi dosa and idli

റാഗിയും ഉഴുന്നും എല്ലാം മിക്സിയുടെ ജാറിലേക്കിടുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും, 2 ടേബിൾസ്പൂൺ അവിലും, വളരെ കുറച്ച് ഉപ്പും കൂടെ ചേർത്ത് അരച്ചെടുക്കുക. ഈ മാവ് ഇനി പുളിക്കാനായി മാറ്റി വെക്കാം. പിറ്റേന്ന് നമുക്ക് ഇതിലേക്ക് ആവശ്യമായ ഉപ്പും കൂടെ ചേർത്ത് ഇളക്കി ദോശ ചുട്ടെടുക്കാം. അതിനായി ദോശക്കല്ല് അടുപ്പത്ത് വെക്കുക.

കല്ല് പാകത്തിന് ചൂടായ ശേഷം നല്ലെണ്ണ പുരട്ടി അതിലേക്ക് പാകത്തിന് ദോശ മാവ് ഒഴിച്ച് പരത്തിക്കൊടുക്കുക. ദോശ നന്നായി വെന്ത് ഡ്രൈ ആയ ശേഷം നല്ലെണ്ണയോ നെയ്യോ തൂവിക്കൊടുക്കുക. ശേഷം ഒന്ന് മറിച്ചിട്ട് വേവിക്കുക. ടേസ്റ്റി, ഹെൽത്തി റാഗി ദോശ റെഡി. റാഗി ഇഡ്ഡലി ഉണ്ടാക്കാനും ഇതേ മാവ് തന്നെ മതി. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Video Credit : Jaya’s Recipes

Rate this post