ആട്ട പൊടി.? എങ്കിൽ ആട്ട പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ചായക്കടയിലെ കൊതിപ്പിക്കും മടക്ക് തയ്യാറാക്കാം.!! | Madakku Sweet Recipe

Madakku Sweet Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ആട്ടപൊടി കൊണ്ട് ചായക്കടയിലെ എല്ലാവരുടെയും പ്രിയപ്പെട്ട മധുര പലഹാരമായ മടക്കിന്റെ റെസിപ്പി ആണ്. ആട്ടപൊടി കൊണ്ട് വളരെ ക്രിസ്‌പിയായ മടക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് 1 കപ്പ് ഗോതമ്പ്പൊടി, 1/4 tsp ഉപ്പ്, കുറച്ച് മഞ്ഞ ഫുഡ് കളർ എന്നിവ എടുത്ത് നല്ലപോലെ മിക്സ് ചെയ്യുക.

എന്നിട്ട് ഇതിലേക്ക് കുറേശെ വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുക്കുക. പിന്നീട് ഇത് ചെറിയ ഉരുളകളാക്കി മാറ്റുക. അടുത്തതായി ഒരു ബൗളിൽ 2 tbsp നെയ്യ്, 2 tbsp വറുത്ത അരിപൊടി വറുത്തത് എന്നിവ എടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഉരുളകളാക്കിയ മാവ് ചപ്പാത്തി കുഴലുകൊണ്ട് പരത്തിയെടുക്കുക. അൽപം വറുത്ത അരിപൊടി തൂകി പരത്തിയെടുക്കാവുന്നതാണ്. നല്ല കനം കുറച്ചുവേണം പരത്തിയെടുത്ത് ഒരു പാത്രത്തിലേക്ക് വെക്കുക.

അടുത്തതായി പരത്തിയെടുത്ത മാവ് എടുക്കുക. എന്നിട്ട് അതിന്റെ മുകളിൽ നേരത്തെ മിക്സ് ചെയ്തു വെച്ചിരിക്കുന്ന നെയ്യും അരിപൊടിയും തടവികൊടുക്കുക. അതിനുശേഷം ഇതിനു മുകളിൽ പരത്തിയെടുത്ത വേറെ മാവ് വെച്ചുകൊടുക്കുക. എന്നിട്ട് ഇതിനു മുകളിലും നെയ്യ് മിക്സ് പുരട്ടികൊടുക്കണം. അങ്ങിനെ പരത്തിയെടുത്ത 6 മാവും ഇതുപോലെ തന്നെ ചെയ്തെടുക്കുക. എന്നിട്ട് ഇതെല്ലാം കൂടി വീഡിയോയിൽ കാണിച്ചിരിക്കുന്നപോലെ റോൾ ചെയ്തെടുക്കുക.

പിന്നീട് ഇതിന്റെ രണ്ടറ്റവും മുറിച്ചുമാറ്റുക. എന്നിട്ട് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഇത് വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ചപ്പാത്തി കുഴലുകൊണ്ട് പരത്തി എടുക്കുക. അടുത്തതായി ഒരു ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൽ പരത്തിയ മാവ് ഇട്ടുകൊടുത്ത് വറുത്തെടുക്കാവുന്നതാണ്. ഇനി ഇത് ചൂടാക്കി ഉരുക്കിയ പഞ്ചസാരപാനിയിൽ മുക്കിയെടുക്കാവുന്നതാണ്. അങ്ങിനെ നമ്മുടെ മടക്ക് റെഡി. Video credit: Ichus Kitchen