മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി.. വളരെ വ്യത്യസ്തമായ രീതിയിൽ ഒരു ഇടിയപ്പം; വിശ്വാസം ആയില്ലേ വേഗം വീഡിയോ കാണു.. | Special Idiyappam Recipe

മാവ് അരച്ച് കലക്കി ഒഴിച്ചു കൊണ്ട് ഇടിയപ്പം ഉണ്ടാക്കാവുന്ന രീതിയെപ്പറ്റി ആർക്കും അറിവു ണ്ടായിരിക്കില്ല. വളരെ വ്യത്യസ്തമായ ഈ രീതിയെ കുറിച്ച് ഒന്ന് നോക്കാം. അതിനായി സാധാരണ ഇടിയപ്പം പൊടി രണ്ട് ഗ്ലാസ് എടുത്ത് ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം അതേ ഗ്ലാസിലെ അളവിലെ രണ്ടര ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കേ ണ്ടതാണ്. എന്തു കൊണ്ടെന്നാൽ നല്ല സോഫ്റ്റ് കിട്ടാനും

ഒട്ടിപ്പിടിക്കാതിരിക്കാൻ ഉം ആണിത്.ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കി എടുക്കുക. ശേഷം ഒരു പാനിലേക്ക് ഒഴിച്ചിട്ട് ഹൈ ഫ്രെയിമിൽ തീ കൊടുത്തു ഇളക്കി കൊണ്ടിരിക്കുക. അപ്പോൾ പാനിൽ നിന്നും ഇളകി വരുന്ന പരുവത്തിൽ ആകും. മൊത്തത്തിൽ ഇളകി വരുന്ന രീതിയിൽ ആകുമ്പോൾ ഫ്ലെയിം ഓഫ് ആക്കി വെക്കുക. എന്നിട്ട് ഇതൊന്നു ചൂടാറാൻ വയ്ക്കുക. ആ സമയം ഇഡലി തട്ട് എടുത്തതിനുശേഷം അതിലേക്ക്

കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. ചൂടാറി കഴിഞ്ഞ് മാവ് എടുത്ത് സേവ നാഴിയിൽ നിറച്ച് കൊടുക്കുക. അടുത്തതായി മാവ് സേവനാഴിയിൽ നിന്നും ഇഡ്ഡലിത്തട്ടി ൽലേക്ക് ചുറ്റിച്ചു കൊടു ക്കുക. വളരെ സോഫ്റ്റ് ആയിട്ട് തന്നെ ചുറ്റിച്ചു കൊടുക്കാൻ സാധിക്കുന്നതായി കാണാം. ശേഷം ആവിയിൽ വെച്ച് വേവിക്കുമ്പോൾ സാധാരണ ഇടിയപ്പം വെന്തു വരാൻ

എടുക്കുന്ന സമയം അത്രയും തന്നെ വേണമെന്നില്ല കാരണം വളരെ സോഫ്റ്റായിട്ട് തന്നെ മാവ് ചുറ്റിച്ച് കൊടുക്കുന്നതിനാൽ കുറച്ച് സമയം മതിയാകും. വളരെ വ്യത്യസ്തമായ ഈ രീതി എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Grandmother Tips