യീസ്റ്റും ബേക്കിംഗ് സോഡയും ഇല്ലാതെ നല്ല സോഫ്റ്റായ അപ്പം.. ഇനി അപ്പം ശരിയായില്ല എന്ന് ആരും പറയില്ല!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ ടേസ്റ്റിയായ ഒരു അപ്പത്തിന്റെ റെസിപ്പിയാണ്. സാധാരണ നമ്മൾ യീസ്റ്റും ബേക്കിംഗ് സോഡയും ഒക്കെ ഇട്ടിട്ടായിരിക്കും അപ്പം ഉണ്ടാക്കാറുള്ളത്. എന്നാൽ ഇവിടെ ഇതൊന്നും ചേർക്കാതെയാണ് ഈ ടേസ്റ്റിയായ സോഫ്റ്റായ അപ്പം നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്.

  1. raw rice -2 cups
  2. coconut-1 cup
  3. coconut water 1/4 cup+ 2 tablespoon (add one tbs sugar and keep it out side for 8 hrs)
  4. sugar – 1 table spoon
  5. salt

ആദ്യം ഒരു ബൗളിലേക്ക് 2 കപ്പ് പച്ചരി എടുക്കുക. ഇനി ഇത് ഏകദേശം 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് കുതിർത്ത പച്ചരി കഴുകി വൃത്തിയാക്കുക. അതിനുശേഷം ഇതിൽനിന്നും 3 tsp പച്ചരി ഒരു കുക്കറിലേക്കിട്ട് 1 കപ്പ് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. അടുത്തതായി നമുക്ക് തേങ്ങാവെള്ളമാണ് ആവശ്യമായിട്ടുള്ളത്.

തേങ്ങാവെള്ളത്തിൽ 2 tbsp പഞ്ചസാര ചേർത്ത് 8 മണിക്കൂർ എടുത്തുവെക്കണം. ഇനി ഇതെല്ലാം നമുക്ക് അരച്ചെടുക്കണം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത പച്ചരി, വേവിച്ച പച്ചരി ചോറ്, 1 കപ്പ് തേങ്ങ ചിരകിയത്, 1/4 കപ്പ് തേങ്ങാവെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ബാക്കി അപ്പത്തിന്റെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: wishes and dishes