സിന്ദൂരം അണിയുന്നതിന് മുമ്പായി സ്ത്രീകൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം! | Sindhooram Astrology Malayalam

Sindhooram Astrology Malayalam : ഹിന്ദുമത ആചാര പ്രകാരം വിവാഹിതരായ സ്ത്രീകൾ നിർബന്ധമായും നെറ്റിയിൽ സിന്ദൂരം അണിയണമെന്ന് പറയപ്പെടുന്നു. അതിനു പുറകിൽ നിരവധി വിശ്വാസങ്ങളും ശാസ്ത്രീയമായ അടിത്തറകളും ഉണ്ട് എന്നത് മറ്റൊരു വസ്തുത. സിന്ദൂരം അണിയുന്നതിന് മുൻപായി സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. വിവാഹിതരായ സ്ത്രീകൾ സിന്ദൂരം അണിയുന്നതു വഴി അത് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരുന്നതിന് സഹായിക്കുന്നു. ഭർത്താവിന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും അത് വഴിയൊരുക്കുന്നു.

മാത്രമല്ല നിത്യേന സിന്ദൂരം അണിയുന്നത് വഴി ശരീരത്തിന് കുളിർമയും, മനസിന് സമാധാനവും ലഭിക്കുന്നു. സിന്ദൂരം അണിയുന്നതിനായി കയ്യിലെടുക്കുമ്പോൾ ഏതെങ്കിലും കാരണവശാൽ അത് താഴെ വീഴുകയാണെങ്കിൽ ഒരു അശുഭ ലക്ഷണമായാണ് അതിനെ കണക്കാക്കുന്നത്. അറിയാതെ ഇത്തരത്തിൽ കുങ്കുമച്ചെപ്പ് താഴെ വീഴുകയാണെങ്കിൽ അതിന് പ്രായശ്ചിത്തമായി ഉടൻ തന്നെ പാർവതി ദേവിയെ മനസ്സുരുകി പ്രാർത്ഥിച്ച് മാപ്പ് ചോദിക്കുക. വീണ സിന്ദൂരം എടുത്ത് ഏതെങ്കിലും വൃക്ഷത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി ഇടുകയാണ് വേണ്ടത്.

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിലത്തുvവീണ സിന്ദൂരം വീണ്ടും ഉപയോഗിക്കരുത് എന്നതാണ്. വിശ്വാസപ്രകാരം ഈയൊരു കാര്യം എടുത്തു പറയുന്നതു കൊണ്ട് തന്നെ അത് വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.അതു പോലെ പറയപ്പെടുന്ന മറ്റൊരു കാര്യം സിന്ദൂരം സ്വന്തമായി പണം കൊടുത്ത് വാങ്ങി തന്നെ ഉപയോഗിക്കണം എന്നതാണ്. ഒരിക്കലും മറ്റൊരോളിൽ നിന്നും കടം വാങ്ങിയ സിന്ദൂരം അണിയുന്നത് നല്ല കാര്യമായി കരുതപ്പെടുന്നില്ല.

കടം മേടിച്ച പണം കൊണ്ടും സിന്ദൂരം വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.സിന്ദൂരം തൊടുമ്പോൾ മിക്കവാറും അത് മൂക്കിൽ വീഴുന്നത് സംഭവിക്കാറുണ്ട്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം അത് വളരെയധികം ശുഭകരമായ ഒന്നായി കണക്കാക്കുന്നു എന്നതാണ്. ഇതുവഴി സിന്ദൂരം അണിയുന്നതിന്റെ എല്ലാവിധ ഐശ്വര്യങ്ങളും അത് അണിയുന്നവർക്ക് ലഭിക്കുന്നു എന്നതാണ് വിശ്വാസമായി പറയപ്പെടുന്നത്. സിന്ദൂരം അണിയുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : ക്ഷേത്ര പുരാണം

Rate this post