സാനിറ്റൈസറും സോപ്പ് പൊടിയും കൊണ്ട് ഒരു കിടിലൻ സൂത്രം.. ഇത് ഉപയോഗിച്ച് നോക്കൂ വീട്ടമ്മമാരുടെ വലിയ തലവേദന മാറിക്കിട്ടും.. | Washing Powder And Sanitizer

പാറ്റകളുടെ ശല്യം നിരന്തരമായി നേരിടേണ്ടി വരുന്ന വർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ ഈ പാറ്റകളെ നശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അവ വീണ്ടും മുട്ടയിട്ട് പെറ്റ് പെരുകി മുഴുവൻ വ്യാപിക്കുന്നതായി കാണാം. പലതരത്തിലുള്ള രോഗങ്ങൾക്കും അസുഖങ്ങൾക്കും കാരണമാകുന്നു.

എന്നാൽ ഇവയെ അകറ്റുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി വേണ്ടത് നമ്മുടെ വീടുകളിൽ ഇപ്പോൾ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഹാൻഡ് സാനിറ്റൈസർ. കൂടാതെ ഒരു സ്പൂൺ സോപ്പുപൊടിയും ഉണ്ടെങ്കിൽ നമുക്ക് പാറ്റയെ സിമ്പിളായി തുരത്താം. അടുത്തതായി ഒരു ചില്ലു ഗ്ലാസിൽ പകുതിയോളം വെള്ളം എടുത്തതിനുശേഷം അതിലേക്ക് നമ്മൾ

സാധാരണയായി അലക്കാൻ ഉപയോഗിക്കുന്ന സോപ്പ് പൊടി ഒരു സ്പൂൺ ഇട്ടു കലക്കുക. എന്നിട്ട് നമ്മൾ ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസർ ഒരു മുക്കാൽ സ്പൂൺ എടുത്ത് അതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഹാൻഡ് സാനിറ്റൈസർ നാം സാധാരണ ഉപയോഗിക്കുന്നത് നമ്മുടെ കയ്യിലെ അണുക്കളും അഴുക്കുകളും ഒക്കെ കളയാൻ ആണല്ലോ.

നന്നായി മിക്സ് ഇതിനു ശേഷം ഒരു ചെറിയ സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് ഈ ലായനി ഒഴിക്കുക. അടുത്തതായി പാറ്റ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഈ ലായനി സ്പ്രേ ചെയ്തു കൊടുക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips