ഇതാണ് മക്കളെ രശ്മി ചിക്കൻ! ഈ ഒരു ചിക്കൻ കറിക്ക് ഇത്രയും രുചിയോ! വിശ്വസിക്കാൻ പറ്റുന്നില്ല!! | Reshmi Chicken Curry Recipe

Reshmi Chicken Curry Recipe Malayalam : ചിക്കൻ കറിയുടെ വിവിധ തരത്തിൽ ഉള്ള പേരുകൾ പോലെ തന്നെ സ്വാദിലും ഒത്തിരി വ്യത്യാസം തോന്നാറുണ്ട്. സ്വാദ് കൂടാൻ ഓരോ ചേരുവകളുടെ മാറ്റം വരുത്തലുകളിലൂടെ പുതിയ പുതിയ സ്വാദുകളാണ് നമുക്ക് കിട്ടുന്നത്. അതുപോലെ വളരെ സ്വാദ് ഉള്ള വിഭവമാണ് രശ്മി ചിക്കൻ. ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക. തൈരും മുളകുപൊടിയും മഞ്ഞൾപ്പൊടി, ഗരംമസാല, നാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇത്രയും ചേർത്ത്

അതിലേക്ക് കാശ്മീരി മുളകുപൊടിയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് തിരുമിയെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം മറ്റൊരു എണ്ണ ഒഴിച്ച് അതിലേക്ക് സവാളയും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി വറുത്തെടുത്ത് ഒന്ന് അരച്ച് മാറ്റിവയ്ക്കാം. അതിനു ശേഷം മറ്റൊരു പാനിലേക്ക് നേരത്തെ വറുത്തെടുത്ത എണ്ണയിലേക്ക് കുറച്ച് ഗരം മസാല പൊടിച്ചത് ചേർത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ മസാല പുരട്ടി ചേർത്ത്

Chicken Curry

അതിലേക്ക് സവാള വറുത്തത് അണ്ടിപ്പരിപ്പും അരച്ചത് ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കുക. കുറച്ചു വെള്ളം ചേർക്കാവുന്നതാണ്. അതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതും അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്തു കൊടുക്കാം. ആവശ്യമെങ്കിൽ അതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. രുചികരമായ ഒരു രശ്മി ചിക്കൻ ആണ് ഇത്.

എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ചപ്പാത്തിക്കും എല്ലാത്തിനും ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്. ചിക്കൻ പുതിയ വെറൈറ്റി വിഭവമാണിത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Kannur kitchen

Rate this post