ഇനി ഏഴയലത്തു പോലും വരില്ല അസുഖങ്ങൾ ഈ 5 അറിവുകൾ അറിയാതെ പോകല്ലേ ഈ 5 അറിവുകൾ അറിയാതെ പോകല്ലേ.!! | Reduce Fever Tips Malayalam

Reduce Fever Health Tips Malayalam : വ്യത്യസ്ത രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ചെറിയ പ്രശ്നങ്ങൾക്ക് പോലും അലോപ്പതി മരുന്നുകൾ സ്ഥിരമായി കഴിക്കേണ്ട അവസ്ഥയും വരാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ആരോഗ്യ പരിരക്ഷാ ടിപ്പുകൾ അറിഞ്ഞിരിക്കാം. നല്ലതുപോലെ ചുമ ഉള്ള സമയത്ത് അത് കുറയ്ക്കാനായി ഒരു ടീസ്പൂൺ അയമോദകം, നാല് മണി കുരുമുളക്,

ഒരു ടീസ്പൂൺ പനങ്കൽക്കണ്ടം എന്നിവ മിക്സിയുടെ ജാറിൽ പൊടിച്ചടുത്ത് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടുതൽ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ച് പിന്നീടും ഉപയോഗിക്കാം. അതുപോലെ കുട്ടികളിലും മറ്റും സ്ഥിരമായി കഫക്കെട്ട് ഉണ്ടാക്കാറുള്ള ഒന്നാണ് പശുവിൻ പാൽ. എന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കാത്തതു കൊണ്ട് മാത്രം ഉപയോഗിക്കേണ്ട ഒരു അവസ്ഥ വരാറുമുണ്ട്.

പാൽ കുടിച്ചുണ്ടാകുന്ന കഫക്കെട്ട് ഒഴിവാക്കാനായി പാൽ തിളപ്പിക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ കഷ്ണം ഉണക്കിയ മഞ്ഞൾ, അല്ലെങ്കിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഇട്ട് തിളപ്പിച്ച ശേഷം കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. കഫക്കെട്ട്,ചുമ എന്നിവ പെട്ടെന്ന് മാറാനായി ചായ തയ്യാറാക്കുമ്പോൾ അതിൽ ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞിട്ട് തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഈയൊരു രീതിയിൽ കട്ടൻ ചായ തയ്യാറാക്കുമ്പോൾ

അതിലേക്ക് മധുരത്തിനായി അല്പം തേൻ ഒന്ന് ചൂടാറിയശേഷം ഒഴിച്ച് ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അത് ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു കാര്യമാണ് അടുത്തത്. അതിനായി ഒരു കട്ടിയുള്ള പാൻ അടുപ്പത്ത് വച്ച് അതിൽ ഒരു സ്പൂൺ കടുകിട്ട് അത് പൊട്ടുമ്പോൾ മൂന്നു ഗ്ലാസ് വെള്ളമൊഴിച്ച് പകുതിയാക്കി കുടിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ആരോഗ്യ ടിപ്പുകൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Tips Of Idukki

Rate this post