
യഥാർത്ഥ പ്ലം കേക്ക്! ഇതിലും എളുപ്പത്തിൽ ബേക്കറി സ്റ്റൈൽ പ്ലം കേക്ക് ഉണ്ടാക്കാൻ ഇനി വേറൊരു വഴിയില്ല.!! | Real Plum Cake Recipe 1 kg Perfect Christmas Plum Cake Recipe
Real Plum Cake Recipe 1 kg Perfect Christmas Plum Cake Recipe Malayalam : ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടി വരുന്ന കാര്യങ്ങളാണ് പുൽക്കൂടും ക്രിസ്മസ് ട്രീയും സാന്ത ക്ലോസ് അപ്പൂപ്പനും ഒക്കെ. ഇതിനൊപ്പം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നതാണ് പ്ലം കേക്ക്. സാധാരണ നമ്മൾ ബേക്കറിയിൽ നിന്നാണ് പ്ലം കേക്ക് വാങ്ങിക്കാറ്. ഇത്തവണ എന്നാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? അതിനായി ആദ്യം തന്നെ ഒരു 8 ഇഞ്ച് കേക്ക് ടിൻ എണ്ണ പുരട്ടി ബട്ടർ പേപ്പർ ഇട്ടു വയ്ക്കുക.
ഇനി കാരമേൽ സിറപ്പ് ഉണ്ടാക്കണം. അതിനായി കാൽ കപ്പ് പഞ്ചസാര ഉരുക്കി എടുക്കണം. ഇതിലേക്ക് കാൽ കപ്പ് ചൂട് വെള്ളം ഒഴിച്ച് തിളപ്പിക്കണം. ഒരു ബൗളിൽ ഒരു കപ്പ് മൈദയിലേക്ക് ഒരു സ്പൂൺ ബേക്കിങ് പൗഡർ, കുറച്ചു ബേക്കിങ് സോഡാ, ഉപ്പ്, കാൽ ടീസ്പൂൺ വീതം ഏലയ്ക്കാ പൊടി, കറുകപട്ട പൊടിച്ചത്, 1/8 സ്പൂൺ വീതം ഗ്രാമ്പു പൊടിച്ചതും ജാതിക്ക പൊടിച്ചതും ചേർത്ത് നന്നായിട്ട് അരിച്ചെടുക്കണം. ഇനി ഒന്നര കപ്പ് ഡ്രൈ ഫ്രൂട്സ് അരിച്ചെടുക്കണം.

ഇതിലേക്ക് ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തു ഇടണം. ഒപ്പം കാൻഡിഡ് ഗിൻജർ, അണ്ടിപ്പരിപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് നമ്മൾ അളന്നു വച്ചിരിക്കുന്ന പൊടിയിൽ നിന്നും കുറച്ചെടുത്തു കോട്ട് ചെയ്യണം. മറ്റൊരു ബൗളിൽ 100 ഗ്രാം ബട്ടർ മുക്കാൽ കപ്പ് പഞ്ചസാര, 1 ടീസ്പൂൺ വാനില എസ്സെൻസ്, 3 മുട്ട എന്നിവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യണം. ഡ്രൈ ഫ്രൂട്സ് സോക്ക് ചെയ്ത് അരിച്ചെടുത്ത വെള്ളം ഇതിലേക്ക് ചേർക്കാം.
എന്നിട്ട് നമ്മൾ അരിച്ചെടുത്ത് വച്ചിരിക്കുന്ന പൊടികൾ ഇതിലേക്ക് മിക്സ് ചെയ്യണം. നന്നായി മിക്സ് ചെയ്തതിന് ശേഷം കാൽ കപ്പ് കാരമൽ സിറപ്പ് കൂടി ചേർത്ത് യോജിപ്പിക്കുക. അതിനു ശേഷം നമ്മൾ എടുത്തു വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സ് കൂടി ചേർത്ത് യോജിപ്പിക്കുക. പ്രീഹീറ്റ് ചെയ്തു വച്ചിരിക്കുന്ന ഓവനിൽ 170 ഡിഗ്രിയിൽ ഒരു മണിക്കൂർ ബേക്ക് ചെയ്‌താൽ ക്രിസ്മസ് പ്ലം കേക്ക് റെഡി. അപ്പോൾ ഇത്തവണ ക്രിസ്മസ് കേക്ക് വീട്ടിൽ തന്നെ. Video credit : Bincy’s Kitchen