റവയും പുഴുങ്ങിയ മുട്ടയും ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 റവ കൊണ്ട് ഇതുവരെ ഇങ്ങനെ ഉണ്ടാക്കാൻ തോന്നീലല്ലോ! 😋👌

റവയും മുട്ടയും വെച്ച് ഒരു അടിപൊളി പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു കടായി എടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം, അതിലേക്ക് ഒരു സബോളയുടെ പകുതിയെടുത്ത് നന്നായി അരിഞ്ഞതും എരിവിന് ആവശ്യമുള്ള പച്ചമുളകും ഒരു തണ്ട് കറിവേപ്പില അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സബോള പെട്ടെന്ന് വഴണ്ട് കിട്ടാൻ അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. സബോള ചെറുതായി

വഴണ്ട് വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി കൊടുക്കുക. പച്ച മണം ഒന്ന് മാറി വരുമ്പോഴേക്കും അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. പൊടികളെല്ലാം നന്നായിട്ട് വഴറ്റി എടുത്ത ശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉള്ള ഉപ്പും

ഈ സമയത്ത് ചേർക്കാം. ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് റവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തീ നന്നായി കുറച്ച് വെച്ച് റവ മൂടിവെച്ച് വേവിക്കുക. ഈ റവ മസാല വെന്തതിന്നു ശേഷം തണുക്കാൻ മാറ്റി വെക്കുക. അടുത്തതായി രണ്ടു മുട്ട നന്നായി പുഴുങ്ങി എടുത്തതിന് ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് എടുക്കുക. റവ മസാല ചെറിയ ഉരുളകളാക്കി എടുത്ത് കൈയ്യിൽ വച്ച് ചെറുതായി

പരത്തി എടുക്കുക. ഇതിലേക്ക് കുറച്ച് മുറിച്ചു വച്ചിരിക്കുന്ന മുട്ട വെച്ച് നന്നായി ഫിൽ ചെയ്യുക. ഇത് എണ്ണയിൽ ഇട്ട് ഒന്ന് പൊരിച്ചെടുക്കുക. വൈകുന്നേര സമയങ്ങളിൽ കഴിക്കാനുള്ള അടിപൊളി റവ മസാല റെഡിയായി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Ladies planet By Ramshi

Rate this post