റേഷൻ അരി ഇതുപോലെ ഒറ്റത്തവണ എണ്ണയിൽ ഒന്ന് ഇട്ടു നോക്കു.. അപ്പോ കാണാം മാജിക്; അടിപൊളിയാണേ!! | Ration Rice Snack Recipe

റേഷൻ കടയിൽ നിന്നും വാങ്ങുന്ന പച്ചരി കുതിർത്ത് ചെയ്തെടുക്കാവുന്ന ഒരു കിടിലൻ വിഭവ ത്തെക്കുറിച്ച് പരിചയപ്പെടാം. കടയിൽ നിന്നും വാങ്ങുന്ന പച്ചരി നല്ലപോലെ കുതിർത്ത് വെള്ളം കളഞ്ഞു അതിനുശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് അരച്ചെടുക്കുക. ഒന്നര ഗ്ലാസ് പച്ചരി യിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഉപ്പും ഒരു കോഴിമുട്ടയും പൊട്ടിച്ചിട്ട് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു അരക്കപ്പ് തേങ്ങാ പ്പാലും കൂടി ഒഴിച്ച്

വേണം അരച്ചെടുക്കാൻ. ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുത്ത് അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കാൽടീസ്പൂൺ ജീരകവും കുറച്ച് എള്ളും കൂടി ഇട്ടു നല്ലപോലെ ഇളക്കി എടുക്കുക. അച്ചപ്പം ത്തിന്റെ അച്ച് എടുത്ത് അതിനു ശേഷം ഒരു പാനിൽ നല്ലതുപോലെ എണ്ണ തിളപ്പിച്ച് മുക്കി എന്നിട്ട് നമ്മള് കലക്കി വച്ചിരിക്കുന്ന മാവിലേക്ക് മുക്കി എണ്ണയിലേക്ക് ഇറക്കിവയ്ക്കുക. നോൺസ്റ്റിക്ക് അച്ചു ആണ്

ഉപയോഗിക്കുന്നതെങ്കിൽ എണ്ണയിൽ ഇട്ട് നല്ലതുപോലെ ഒന്ന് കറക്കി കൊടുക്കുകയാണെങ്കിൽ അച്ചിൽ നിന്നും മാവ് വേർപെട്ടു വരുന്നതായി കാണാം. റേഷൻ കടയിൽ നിന്നും പച്ചരി വാങ്ങി ഇതുപോലെ അച്ചപ്പം ഉണ്ടാക്കു കയാണെങ്കിൽ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ല ലാഭത്തിൽ നമുക്ക് അച്ചപ്പം ഉണ്ടാക്കി
എടുക്കാവുന്ന താണ്. കുട്ടികൾക്കൊക്കെ വളരെ

എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാവുന്ന ഒരു വിഭവമാണിത്. വളരെ ചെലവ് കുറഞ്ഞ രീതിയിൽ വീടുകളിൽ തന്നെ നമുക്ക് സ്വാദിഷ്ടമായ അച്ചപ്പം ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. Ration Rice Snack Recipe .. Video Credits : Malus tailoring class in Sharjah