ഉരുളകിഴങ്ങു കൊണ്ട് ഇങ്ങനെ ആരും ചെയ്തു കാണില്ല!! ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | potato snack recipe

നാലുമണിക്ക് ചായയുടെ കൂടെ രുചികരമായ ലഘുഭക്ഷണം ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും സമയം ഇല്ലാത്തതു കൊണ്ട് തന്നെ കടകളിൽ നിന്ന് പാക്കറ്റുകളിൽ കിട്ടുന്ന ഭക്ഷണം ആകും നാമൊക്കെ വാങ്ങുന്നതും. എന്നാൽ ഇനി അതിൻറെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ

തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. ഉരുളക്കിഴങ്ങും സവാളയും ഉപയോഗിച്ച് എങ്ങനെ വളരെ പെട്ടെന്ന് തന്നെ ആർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ലഘുഭക്ഷണം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് രണ്ടോ മൂന്നോ വലിയ ഉരുളക്കിഴങ്ങ് അല്പം വെള്ളമെടുത്ത ശേഷം നന്നായി ഒന്ന് വേവിച്ചെടുക്കുക.

ശേഷം ഇത് തൊലി നീക്കം ചെയ്തു കൈ ഉപയോഗിച്ച് നന്നായി ഒന്ന് ഉടച്ചെടുക്കുക. ഒരു പാനിലേക്ക് വലിയ ഒരു സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്ത ശേഷം അതിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. കറിവേപ്പില മുറിക്കാതെ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം അര ഇഞ്ച് വലിപ്പത്തിലുള്ള ഒരു ഇഞ്ചി, പച്ചമുളക് എന്നിവ

ഒന്ന് ചതച്ചെടുത്ത ശേഷം സവാളയിലേക്ക് ചേർത്ത് നന്നായി വഴറ്റി എടുക്കാം. പിന്നീട് 1/4 tsp മഞ്ഞൾ പൊടി, 1/4 tsp മുളകുപൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്ന് വഴറ്റി എടുക്കാവുന്നതാണ്. ഇനി എങ്ങനെയാണ് പലഹാരം ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ. Video credit : Grandmother Tips