ഉരുളക്കിഴങ്ങ് കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ചപ്പാത്തിയുടെ കൂടെ എളുപ്പത്തിൽ ഒരു ഉരുളക്കിഴങ്ങ് കറി.!! | Potato Curry Recipe

Potato Curry Recipe in Malayalam : ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപ്പൊളി ഉരുളകിഴങ്ങ് കറിയാണ് തയ്യാറാക്കുന്നത്. അതികം സമയവും ചേരുവയുമില്ലാതെ പതിനഞ്ചു മിനിറ്റു കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി എടുക്കേണ്ട ഇൻഗ്രീഡിയൻസ് മൂന്ന് ഉരുളകിഴങ്ങ് തൊലി കളയാതെ വേവിച്ചെടുത്തത്, ഒരു പിടി മല്ലി ഇല, പച്ചമുളക് എരുവനുസരിച്ച്, ഇഞ്ചി വെള്ളുത്തുള്ളി ചതച്ചത്. അതിനു ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ആവിശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

എന്നിട്ട് അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. രണ്ട് ഇഞ്ച് നല്ല ജീരകം, ചതച്ച ഇഞ്ചി വെള്ളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത്, പച്ചമുളക് ചേർക്കാം എരുവനുസരിച്ച് ശേഷം സവാളക്ക് ആവിശ്യമായ ഉപ്പ് ചേർത്ത് വഴറ്റുക. അതിനു ശേഷം മസാലക്ക് ആവിശ്യമായ പൊടികൾ ചേർക്കണം അതിനായി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കാശ്മീരി ചില്ലി പൗടർ, കാൽ ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് ഒരു മിനിറ്റ് പൊടികളുടെ പച്ച മണം മാറുന്നത് വരെ ഇളക്കി കൊടുക്കണം.

Potato Curry

അതിനു ശേഷം പുളിക്കനുസരിച്ച് തക്കാളി ചേർക്കാം. ഇത് വേവുന്നതിനു മുൻപ് മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക ചൂടുവെള്ളം ചേർത്താണ് കറി തയ്യാറാക്കുന്നത്. വെള്ളം ചൂടാവുന്നതിനു മുൻപ് തന്നെ ഉടച്ചു വെച്ച ഉരുളകിഴങ്ങ് മസാലയിലേക്ക് ചേർക്കണം. ഉരുള കിഴങ്ങിന് ആവിശ്യമായ ഉപ്പ് ചേർത്ത് നന്നായി ഇളക്കണം. എന്നിട്ട് കുറച്ച് കുറച്ചായി ചൂടുവെള്ളം ചേർക്കണം. ശേഷം ലോ ഫ്ലെയിം വെച്ച് കറി തിളപ്പിക്കുക. മൂന്ന് മിനിറ്റ് കറി അടച്ചുവെക്കുക.

ശേഷം കറി റെഡിയായി കഴിയുമ്പോൾ മല്ലി ഇലയും മസാല പൊടിയും ചേർക്കാം. ഇതോടെ രുചിയേറിയ ഉരുളകിഴങ്ങ് കറി റെഡിയായി കഴിഞ്ഞു. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : NEETHA’S TASTELAND

Rate this post