ക്യാരറ്റും ഉരുളക്കിഴങ്ങും കൊണ്ട് ഒരു അടിപൊളി കുറുമ.. ഉരുളക്കിഴങ്ങും ക്യാരറ്റും മാത്രം മതി ഈ കുറുമ ഉണ്ടാക്കാൻ.!!
ആദ്യം ഒരു പാത്രത്തിലേക്ക് ഉരുളകിഴങ്ങ്, ക്യാരറ്റ്, പച്ചമുളക്, ഇഞ്ചി, സവാള എന്നിവ അരിഞ്ഞിടുക. പിന്നീട് ഇതിലേക്ക് ഉപ്പ്, പെരിഞ്ജീരകപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് അടുപ്പത്ത് മൂടിവെച്ച് നല്ലപോലെ വേവിച്ചെടുക്കുക. കുറച്ചു കഴിഞ്ഞാൽ കഷ്ണങ്ങൾ നല്ലപോലെ വെന്ത് വെള്ളമെല്ലാം വറ്റിവരുന്നതാണ്.
- Potato 3
- Carrot 2 Medium
- Onion 1
- Green Chilli 3
- Ginger small Piece
- Fennel Seeds Powder (Perumjeerakam) 3/4 tsp
- Turmeric Powder 1/2 tsp
- Thick Coconut Milk 11/2 Cup
- Salt
- Water
- For Seasoning
- Coconut Oil 2 tsp
- Mustard Seeds 1/2 tsp
- Red Chilii 1
- Curryleaves
എന്നിട്ട് കഷ്ണങ്ങൾ ചെറുതായി ഉടച്ചുകൊടുക്കുക. അതിനുശേഷം തേങ്ങാപാൽ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. എന്നിട്ട് ചെറുതായി ചൂടാക്കിയ ശേഷം ഒരു നുള്ള് പെരിഞ്ജീരകപൊടി ചേർത്ത് മിക്സ് ചെയ്ത് അടുപ്പത്തുനിന്നും മാറ്റാവുന്നതാണ്. അടുത്തതായി ഒരു ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. പിന്നീട് ഇത് കുറുമ കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. Video credit: Saranya Kitchen Malayalam