ഇനി പൂരി എണ്ണയിൽ വറുകണ്ട! ഇഡ്ഡലി തട്ടിൽ ഇങ്ങനെ ചെയ്താൽ മതി.. ഇങ്ങനെ ഒരു പൂരി ഇതാദ്യമായി.!! | Poori without oil

Poori without oil malayalam : പൂരി ഉണ്ടാക്കാൻ ആയിട്ട് എണ്ണയുടെ ആവശ്യമില്ല വിശ്വസിക്കാനാവുന്നില്ല എന്നായിരിക്കും ചിന്തിക്കുന്നത് പലതരം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുമുമ്പും വെള്ളത്തിൽ എണ്ണയില്ലാതെ പൂരി തയ്യാറാക്കാം എന്നൊക്കെ.. പക്ഷേ ഇപ്പോൾ ആവിയിൽ പൂരി ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടാണ് പുതിയൊരു വീഡിയോ പുറത്തുവരുന്നത്. ഇത് സത്യമാണോ അല്ലയോ എന്നാണ് നോക്കാൻ പോകുന്നത്.. ആദ്യം പൂരിക്ക് മാവ് തയ്യാറാക്കി എടുക്കാം.

മാവ് തയ്യാറാക്കുന്നത് ഗോതമ്പു പൊടിയിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് കൈകൊണ്ട് തന്നെ കുഴച്ചെടുക്കുക. കുറച്ച് കട്ടിയിൽ വേണം കുഴച്ചെടുക്കേണ്ടത്. അതിനു ശേഷം സാധാരണ ഒരു വട്ടം കിട്ടുന്നതിനായിട്ട് ഒരു പാത്രം വെച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. അതിനു ശേഷം ഇത് നമുക്ക് രണ്ട് തരത്തിൽ തയ്യാറാക്കി എടുക്കാം. ഒന്നാമതായി ബേക്ക് ചെയ്യുന്ന പോലെ കുക്കറിന്റെ ഉള്ളിലേക്ക് ഒരു തട്ട് വെച്ചതിനു ശേഷം അതിലേക്ക് പരത്തി എടുത്തിട്ടുള്ള മാവ് വെച്ച് കുക്കർ അടച്ചതിനു ശേഷം വിസിൽ വയ്ക്കാതെ വേവിച്ചെടുക്കുക.

Poori

കുറച്ചു സമയം കഴിഞ്ഞു നോക്കുമ്പോൾ ക്രിസ്പി ആയിട്ടല്ലാതെ നമുക്ക് ബേക്ക് ചെയ്തെടുത്ത പോലത്തെ ഒരു പൂരി കിട്ടുന്നതാണ്. നമുക്കൊരു പലഹാരം എന്ന രീതിയിൽ കഴിക്കാം എന്നേയുള്ളൂ. കറക്റ്റ് പൂരിയുടെ ടേസ്റ്റ് ഒന്നുമായിരുന്നില്ല ഇത്. രണ്ടാമത് ചെയ്യുന്നത് ഇഡലി പാത്രത്തിൽ വച്ച് എടുക്കുക എന്നുള്ളതാണ്. ഒരു ഗോതമ്പുമാവ് എങ്ങനെയാണ് ആവിയിൽ വേവുന്നത് അതുപോലെ ആണ്‌ കിട്ടുന്നത്. അതുപോലെ മാത്രമേ കിട്ടുകയുള്ളൂ.

അല്ലാതെ ഈയൊരു മെത്തേഡ് ഉപയോഗിച്ച് ഒരിക്കലും സാധാരണ എണ്ണയിൽ വറുക്കുന്ന പൂരിയെ പോലെ ആയി വരികയൊന്നുമില്ല. പലതരം വീഡിയോകൾ ഇതുപോലെ കാണുന്നുണ്ട്. ഇനി ഇത് ശരിയാണോ അല്ലയോ എന്ന് അറിയുന്നതിനായിട്ട് തയ്യാറാക്കി നോക്കുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : She book

Rate this post