ഉള്ളി വഴറ്റി സമയം കളയണ്ട! എല്ലാം കൂടി കുക്കറിൽ ഇട്ടാൽ കറി റെഡി.. അടിപൊളി രുചിയിൽ പൂരി മസാല.!! | poori masala recipe

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കറിയുടെ റെസിപ്പി ആണിത് . ഇതിലും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മറ്റൊരു കറി ഇല്ല എന്നതാണ് സത്യം. പൊരിക്കും ചപ്പാത്തിക്ക് മാത്രമല്ല എന്തിന് നമ്മുടെ നെയ്റോസ്റ്റ് പോലും അടിപൊളി കോമ്പിനേഷൻ ആണ് ഇത്. പൂരി മസാല അല്ലെങ്കിൽ പൊട്ടറ്റോ ബജി അതുമല്ലെങ്കിൽ ഉരുളക്കിഴങ്ങ്

കറി എന്നറിയപ്പെടുന്ന ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആവശ്യമായ വസ്തുക്കൾ മീഡിയം സൈസ് ഉള്ള മൂന്ന് ഉരുളക്കിഴങ്ങ്. മീഡിയം സൈസ് ഉള്ള 2 സവാള ഉള്ളി. 3 പച്ചമുളക്, തൊലിയോടു കൂടിയ രണ്ടല്ലി വെളുത്തുള്ളി. തൊലികളഞ്ഞ് ഒരു ചെറിയ കഷണം ഇഞ്ചി .ഇനി ഒരു കുക്കർ അടുപ്പിൽ വെക്കുക. ചൂടായതിനു ശേഷം അതിലേക്ക് അല്പം എണ്ണയൊഴിച്ച് കൊടുക്കുക.

ഇതിനോടൊപ്പം തന്നെ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിക്കുക. ഇത് ഓപ്ഷനാണ് ഇഷ്ടമുള്ളവർ മാത്രം ചെയ്താൽ മതി. എണ്ണ ചൂടായി കഴിയുമ്പോൾ തീ കുറച്ചു വെച്ചതിനുശേഷം അതിലേക്ക് ഒരു സ്പൂൺ കടുക് ഒരു സ്പൂൺ ഉഴുന്ന് ഒരു സ്പൂൺ കടലപ്പരിപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഒപ്പം 2 വറ്റൽ മുളകു കൂടി ചേർക്കുക.

ചെറു തിയിൽ അൽപസമയം ഇളക്കുക. ഇനി തൊലിയോട് കൂടിയ വെളുത്തുള്ളി ചതച്ചത്. ചതച്ച് വെച്ച ഇഞ്ചി എന്നിവ ചേർക്കുക. റെസിപ്പി യുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. poori masala recipe.. Video Credits : Chinnu’s Cherrypicks