സദ്യ സ്പെഷ്യൽ പിങ്ക് പാലട പ്രഥമൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. എളുപ്പത്തിൽ സദ്യ പാലട പായസം.!! | Perfect Kerala Sadya Palada Pradhaman Recipe

Perfect Kerala Sadya Palada Pradhaman Recipe Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം. പാലട ആയാലോ.. ബഹു രസം. ഒന്നര ലിറ്റർ പാൽ എടുക്കുക. 100ഗ്രാം പാലടയാണ് ഇതിലേക്ക് എടുക്കുന്നത് മട്ടയുടെ പാലട ആയാൽ ഏറ്റവും നല്ലത്. ആദ്യം പാലും 200 ഗ്രാം പഞ്ചസാരയും കുറുക്കി എടുക്കണം. അതിനായി പാൽ അടുപ്പത്തു വെക്കുക. അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർക്കുക. പാട കെട്ടാത്ത രീതിയിൽ പാൽ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കുക.

പാൽ തിളച്ച് വരുമ്പോൾ അതിലേക്ക് 200 ഗ്രാം പഞ്ചസാര കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കുക. പഞ്ചസാര പെട്ടെന്ന് അലിയാനാണ് ഇങ്ങനെ ചെയ്യുന്നത്. പഞ്ചസാര മുഴുവൻ ചേർത്ത് കഴിഞ്ഞാൽ പിന്നെ പാൽ കൈ എടുക്കാതെ ഇളക്കി കൊണ്ടേയിരിയ്ക്കണം. ഇതിന് ഇടക്ക് തന്നെ അട വേവിക്കാൻ വെക്കണം. അതിന് ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കുക.അതിലേക്ക് 100 ഗ്രാം അട ഇട്ട് അതിന്റെ പശ പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക.

Palada

ശേഷം നന്നായി കഴുകി വേവിച്ചു വെക്കുക. ശേഷം പഞ്ചസാരയും പാലും നന്നായി യോജിച്ച് കളറെല്ലാം മാറി നല്ലവണ്ണം കുറുകി വന്നിട്ടുണ്ടാകും. അതിലേക്ക് വേവിച്ചു വെച്ച അട കുറച്ചു കുറച്ചു ചേർത്ത് കൊടുത്ത് പതുക്കെ ഇളക്കി മിക്സ്‌ ചെയ്യുക. അട ഉടഞ്ഞു പോവാതെ നോക്കണം. ഇനി ഇതിലേക്ക് കുറച്ച് ഏലക്ക പൊടിച്ചത് ചേർക്കാം. ഏലക്കയുടെ തൊണ്ട് കൂടാതെ നോക്കണം. ഇത് ഇനി നന്നായി മിക്സ്‌ ചെയ്ത് കുറച്ചു നെയ്യും ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യുക.

കുറച്ചു നേരം മൂടി വെച്ച് എടുത്താൽ ടേസ്റ്റി പായസം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : NEETHA’S TASTELAND