വായിലിട്ടാൽ അലിഞ്ഞ് ഇല്ലാതാകും കിണ്ണത്തപ്പം.. 5 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റായ കിണ്ണത്തപ്പം.!! | Perfect and Soft Kinnathappam Recipe
Perfect and Soft Kinnathappam Recipe Malayalam : വളരെ രുചികരമായതും സോഫ്റ്റ് ആയതുമായ പലഹാരമാണ് കിണ്ണത്തപ്പം. സാധാരണ ബേക്കറിയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ നല്ല പെർഫെക്റ്റ് ആയി നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു.. വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു നമുക്ക് റെഡി ആക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- അരിപ്പൊടി – 1 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
- തേങ്ങാപ്പാൽ – 3 കപ്പ്
- ശർക്കര – 2 കപ്പ്
- ഏലക്ക പൊടി – 1/4 സ്പൂൺ
- ഒരു നുള്ള് ഉപ്പ്
- നെയ്യ് – 4 ടീസ്പൂൺ
- ദാൽ – 1/4 കപ്പ്

തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ചീകിയെടുത്ത സർക്കാർ ഇട്ടു കൊടുക്കാം. ഇത് പാനിയാക്കി എടുക്കണം. മറ്റൊരു പാത്രത്തിൽ ആവശ്യത്തിനുള്ള അരിപ്പൊടി എടുത്ത് നല്ലവണ്ണം അരിച്ചെടുക്കുന്നത് നല്ലതാണ്. അതിലേക്ക് അരിച്ചെടുത്ത ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഒട്ടും തന്നെ കട്ട പിടിക്കാതെ മിക്സ് ചെയ്തെടുക്കാം.
അതിലേക്ക് 3 കപ്പ് തേങ്ങാപാൽ പിഴിഞ്ഞെടുത്തത് ചേർക്കണം. ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും കൂടി ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കണം. ശേഷം എങ്ങനെയാണ് കിണ്ണത്തപ്പം തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. Credit : Nabraz Kitchen