ആരും പറഞ്ഞില്ലല്ലോ ഇങ്ങനെ ഒരു കാര്യം 😳😱 പാഷൻ ഫ്രൂട്ട് ഇങ്ങനെ ചെയ്തിട്ടുണ്ടോ അടിപൊളിയാണേ.. 😍👌

പാഷൻ ഫ്രൂട്ട് വീട്ടിൽ ഉണ്ടായിട്ടും ഈ ഐഡിയ ഇതുവരെ അറിഞ്ഞതില്ലല്ലോ.? ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പാഷൻ ഫ്രൂട്ട് കൊണ്ട് ഒരു അടിപൊളി ചമ്മന്തിയുടെ റെസിപ്പിയാണ്. പലരും പാഷൻ ഫ്രൂട്ട് കൊണ്ട് ചമന്തി ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാലും ചിലർക്ക് ഇത് പുതിയ അറിവായിരിക്കും. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാകുന്നത് എന്ന നോക്കാം. അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് ഒരുപാട് പഴുക്കാത്ത

മൂന്ന് പാഷൻ ഫ്രൂട്ട് ആണ്. ആദ്യം ഇത് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ മുഗൾഭാഗവും അടിഭാഗവും ചെത്തിക്കളയുക. എന്നിട്ട് ഇത് നന്നായി ചെറുതാക്കി അരിഞ്ഞ് എടുക്കുക. പാഷൻ ഫ്രൂട്ടിന്റെ തോടോടുകൂടിയും അല്ലാതെയും നമുക്ക് ചമ്മന്തി ഉണ്ടാക്കി എടുക്കാവുന്നതാണ്. എന്നാൽ നമ്മൾ ഇവിടെ പാഷൻ ഫ്രൂട്ടിന്റെ തോടോടു കൂടിയാണ് അരിഞ്ഞ് എടുത്തിട്ടുള്ളത്. അതിനുശേഷം ഇത് ഒരു മിക്സിയുടെ

ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് അരമുറി തേങ്ങ ചിരകിയത്, 10 – 20 ചെറിയ ഉള്ളി, 18 കാന്താരി മുളക് (കാന്താരിമുളകിന് പകരം നമുക്ക് 2 – 3 പച്ചമുളക് ആയാലും മതി ), 2 തണ്ട് കറിവേപ്പില, 1/2 tsp മുളക്പൊടി ( മുളക്പൊടിക്ക് പകരം 2 – 3 വറ്റൽമുളക് എണ്ണയിൽ ഇട്ട് വറുത്തെടുക്കുകയോ അല്ലെങ്കിൽ അടുപ്പിൽ ചുട്ടെടുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുത്തത് ചേർക്കാവുന്നതാണ്), ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്

മിക്സിയിൽ നല്ലപോലെ അരച്ച് എടുക്കുക. അതിനുശേഷം ഇതിലേക്ക് 1 tbsp വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അങ്ങിനെ പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ടേസ്റ്റിയായ അടിപൊളി ചമ്മന്തി ഇവിടെ റെഡിയായിട്ടുണ്ട്. ചോറിന്റെ കൂടെയും ദോശയുടെ കൂടെയും കഴിക്കാൻ വളരെ രുചിയാണ് ഈ പാഷൻ ഫ്രൂട്ട് ചമ്മന്തി. എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Lillys Natural Tips

Rate this post