പപ്പായ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ.? ഒരുതവണ പപ്പായ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. അടിപൊളിയാണേ.!!

കപ്പളങ്ങ കഴുകി ചൊണ കളഞ്ഞു ചെറുതായി അരിഞ്ഞ് എടുക്കുക. ഇനി അത് കുക്കറിലേക്ക് ഇടുക. ശേഷം അതിലേക്ക് അൽപം വെള്ളവും ഉപ്പും ചേർക്കുക. കുക്കറിൽ ഒരു വിസിൽ അടിച്ചതിനുശേഷം ഓഫ് ചെയ്യുക. ശേഷം വെന്ത പപ്പായ വെള്ളമില്ലാതെ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റുക. ഇനി അത് മിക്സിയുടെ ജാറിലേക് ഇടുക. ഇനി 3 ഏലക്ക തൊലികളഞ്ഞ് കുരു മാത്രം എടുക്കുക. ഇനി ഏലക്ക കൂടി

മിക്സിയില് ഇടുക. ഇനി ഇത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ തീയിൽ വച്ച് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. അതിലേക്ക് അണ്ടിപ്പരിപ്പ് വറുത്തെടുക്കാൻ ആയി ഇടുക. ഇനി ചെറിയൊരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ കോൺഫ്ലോർ എടുക്കുക. അത് വെള്ളമൊഴിച്ച് കട്ട നന്നായി ഉടയ്ക്കുക. അണ്ടിപ്പരിപ്പ് പാകത്തിന് വറുത്തെടുത്ത് കഴിഞ്ഞാൽ അതിലേക്ക് അരച്ച് വച്ച പപ്പായ

ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് ഉരുക്കിവെച്ച 200 ഗ്രാം ശർക്കരപ്പാനി ചേർത്ത് കൊടുക്കുക. പതിയെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കോൺഫ്ലോർ ഒഴിച്ചു കൊടുക്കുക. ഇനി അത് കൈ എടുക്കാതെ അൽപസമയം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. തിളച്ചുവരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക. ഇനി അല്പസമയം തീയിൽ കൂടി

വെച്ചതിനുശേഷം ഓഫ് ചെയ്യുക. ഇപ്പോഴിതാ 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന അടിപൊളി പപ്പായ ഹൽവ റെഡി. ഇത് ഒരു റൗണ്ട് ഷേപ്പിലുള്ള പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക. തണുത്തു കഴിയുന്നതോടെ ഹൽവ റെഡി. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit: Mammy’s Kitchen