ഈ ചെടി കണ്ടിട്ടുണ്ടോ.? എങ്കിൽ തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Panikoorka Plant Benefits in Malayalam

Panikoorka Plant Benefits in Malayalam : ഈ ചെടിയുടെ പേര് അറിയാമോ.? ഇങ്ങനെ ഒരു ചെടി നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഉപകാരപ്രദമായ അറിവ്. എല്ലാവരുടെ വീട്ടിലും പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ നിർബന്ധമായും വച്ചു പിടിപ്പിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. പലരുടെ വീടുകളിലും ഉണ്ടാകും ഈ ചെടി എങ്കിലും പലർക്കും

ഇതിന്റെ അത്ഭുത ഗുണങ്ങളെ കുറിച്ച് ശരിക്കും അറിയുന്നുണ്ടാകില്ല. പനിക്കൂർക്ക, കർപ്പൂരവല്ലി, പാഷാണമേദം, കഞ്ഞിക്കൂർക്ക, പര്‍ണയവനി, നവര, പാഷാണഭേദി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പനിക്കൂർക്കയുടെ ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്. പനിക്കും ചുമയ്ക്കും ജലദോഷത്തിനും നീര്‍ക്കെട്ടിനും കഫക്കെട്ടിനും വയറുവേദനയ്ക്കും

എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂർക്ക. കറികളില്‍ ചേര്‍ക്കുവാനും പണിക്കൂർക്കയുടെ ഇല ഉപയോഗിക്കുന്നുണ്ട്. പനിക്കൂർക്കയുടെ നീര് ചെറുതേനിൽ ചേർത്ത് കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി, ജലദോഷം, ശ്വാസം മുട്ട് എന്നിവക്ക് വളരെ നല്ലതാണ്.നല്ലൊരു ആന്റിബയോട്ടിക്കാണ് പനിക്കൂർക്കയുടെ നീര്.

പനിക്കൂർക്ക കുട്ടികളിൽ ഉണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു പ്രതിവിധി കൂടിയാണ്. അതുകൊണ്ട് ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഈ ചെടി നട്ടു വളർത്തുന്നത് വളരെ നല്ലതാണ്. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായി പനിക്കൂർക്ക പണ്ടുകാലങ്ങളിലേ ഉപയോഗിച്ച് വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.