പച്ചക്കറികൾ അരിയാൻ ഇനി മിക്‌സി മതി! ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഇനി ഇങ്ങനെയേ ചെയ്യൂ..

നമ്മൾ പച്ചക്കറികളും മറ്റും ചെറുതായി അരിഞ്ഞെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടുകയും ഒരുപാട് സമയം ചിലവാകുകയും ചെയ്യുന്ന ഒരു കാര്യമാണ്. അതുകൊണ്ട് വീട്ടമ്മമാർക്ക് പച്ചക്കറികൾ ചെറുതായി അരിഞ്ഞെടുക്കാൻ കുറച്ചു മടി ഉണ്ടാകും. എന്താ ശരിയല്ലേ.. കാബേജ്, ക്യാരറ്റ്, ബീറ്റ്റൂട്ട് , സവാള എന്നിവ ചെറുതായി

അരിഞ്ഞെടുക്കാൻ കുറച്ചധികം സമയം നമ്മളെ മെനക്കെടുത്താറുണ്ട്. ഇത് എങ്ങിനെ വളരെ എളുപ്പത്തിൽ മിക്സി ഉപയോഗിച്ച് അരിഞ്ഞെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ പറയുന്നത്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണിത്. ഇങ്ങനെ ചെയ്യാൻ പ്രത്യേകതരം മിക്സിയൊന്നും ആവശ്യമില്ലാട്ടോ.. നമ്മുടെ വീട്ടിലെ ഏത് മിക്സിയിലും

നമുക്കിത് ചെയ്തെടുക്കാവുന്നതേ ഉള്ളൂ.. അപ്പോൾ അത് എങ്ങിനെയെന്ന് നോക്കാം. നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് കാബേജ്, ക്യാരറ്റ്, സവാള എന്നിവയാണ്. ആദ്യം ഇവ വലിയ കഷ്ണങ്ങളാക്കിയെടുക്കുക. എന്നിട്ട് മിക്സിയുടെ ഏറ്റവും ചെറിയ ജാർ എടുക്കുക. എന്നിട്ട് അതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാരറ്റ് ഇട്ടുകൊടുക്കുക. 1 ക്യാരറ്റ് കഷ്ണങ്ങളാക്കിയത് ആദ്യം ഇട്ടുകൊടുത്താൽ മതിയാകും.

ജാറിലേക്ക് മുഴുവനായും ഇട്ടുകൊടുക്കരുത്. എന്നിട്ട് മിക്സിയിൽ വെച്ചശേഷം മിക്സിയുടെ നോബ് ഇടതു ഭാഗത്തേക്ക് ഒറ്റ പ്രാവശ്യം തിരിച്ചുകൊടുക്കുക. മുറിയാത്ത കഷ്ണങ്ങളുണ്ടെങ്കിൽ ഒന്നുകൂടി അത് ഇടത്തോട്ട് തിരിച്ച് കറക്കിയെടുക്കുക. ഇതുപോലെ കാബേജ്, സവാള എന്നിവ ചെയ്തെടുക്കാം. Video credit: info tricks