പച്ചക്കായ ഇഡലി തട്ടിൽ ഒന്ന് ആവിയിൽ വേവിച്ചു നോക്കൂ.. ഒരു അടിപൊളി കറി ഉണ്ടാക്കാം.. ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ.. | Raw Banana Curry

നമ്മളെല്ലാവരും വീട്ടുവളപ്പിൽ വാഴകൃഷി ചെയ്യുന്നവർ ആണല്ലോ. ചെലവ് ഒന്നും കൂടാതെതന്നെ കായ കൊണ്ട് എങ്ങനെ നമുക്ക് ഒരു ഉച്ചയൂണ് കറി തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് പച്ചക്കായ എടുത്ത ഇഡ്ഡലിത്തട്ടിൽ വെച്ച് ചെറുതായൊന്ന് ആവി കയറ്റി വേവിച്ചെടുക്കുക എന്നുള്ളതാണ്. ശേഷം കായുടെ തൊലി എല്ലാം മാറ്റിയിട്ട് കൈകൊണ്ട് ചെറുതായിട്ടൊന്നു ഉടച്ച്

എടുക്കണം.ശേഷം ഒരു പാൻ എടുത്ത് അതിനുശേഷം വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് കുറച്ചു പരിപ്പ് കുറച്ചു ഉഴുന്നു കുറച്ചു വറ്റൽമുളക് 4 പച്ചമുളക് നാല് ചെറിയ ഉള്ളി ഇട്ട് 4 വെളുത്തു ള്ളിയും കൂടി ചേർത്ത് ചെറുതീയിൽ നന്നായി വഴറ്റിയെടുക്കുക. ശേഷം അതിന്റെ ചൂടാറി കഴിഞ്ഞു ഒരു മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായിട്ടൊന്നു ഒതുക്കി എടുക്കണം. ശേഷം ഒരു പാനിൽ

കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് കടുകും കുറച്ചു ഉഴുന്നും കുറച്ചു വറ്റൽ മുളകും കറി വേപ്പിലയും ഇട്ട് നന്നായി ഇളക്കി കൊടുക്കുക. എന്നിട്ട് കുറച്ചു മഞ്ഞൾപ്പൊടിയും കുറച്ചു മല്ലി പ്പൊടിയും ഇട്ട് അതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം നമ്മൾ നേരത്തെ മിക്സിയിൽ ഒതുക്കി മാറ്റിവച്ചിരുന്ന ആ അരപ്പ് നമ്മുടെ പാനിലേക്ക് ചേർക്കുക. എന്നിട്ട് കുറച്ച്

വെള്ളം ചേർത്ത് നന്നായി ഇളക്കി അതിനുശേഷം രണ്ടു സ്പൂൺ തൈര് ചേർക്കുക. എന്നിട്ട് നമ്മൾ മാറ്റിവച്ചിരുന്ന കായ ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഇട്ട് ചോറിനൊപ്പം വിളമ്പാം. വളരെ എളുപ്പം അധികം ചെലവില്ലാതെ ഉച്ചയ്ക്ക് ചോറ് ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി കറിയാണിത്. Video Credits : E&E Creations