ഈ 5 കാര്യങ്ങൾ ചെയ്താൽ ഇതുപോലെ പയർ പറിക്കാം.. പയർ ഇഷ്ടം പോലെ പിടിക്കാൻ; പയർ നന്നായി പൂക്കുവാനും കായ്ക്കുവാനും.!! | Organic farming method of Payar

മിക്ക ആളുകളും വീടുകളിൽ കൃഷി ചെയ്യുന്ന ഒന്നാണ് പയർ. എന്നാൽ പലരുടെയും പരാതിയാണ് പയർ കുലകുത്തി ഉണ്ടാകുന്നില്ല എന്നുള്ളത്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് പയർ കുലകുലയായി താരം ഉണ്ടാകാൻ ചെയ്യേണ്ട 5 കാര്യങ്ങളെ കുറിച്ചാണ്. പയർ ചെടിയിൽ ഇഷ്ടംപോലെ പയർ ഉണ്ടാകുവാനായി പയർ പൂകുത്തി വരുമ്പോൾ പയർ ചെടിയുടെ ഇടയ്ക്കുനിന്നും ഇലകൾ പറിച്ച് പയർ ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.

മൂക്കാത്ത ഇലകളാണെങ്കിൽ അതുകൊണ്ട് സ്വാദിഷ്ടമായ തോരൻ വെക്കാവുന്നതാണ്. അടുത്തതായി പയറിന്റെ വള്ളി വീശി നീണ്ടു വരുമ്പോൾ അതിന്റെ അറ്റഭാഗം ഒന്ന് നുള്ളി കളയുക. അതുപോലെ തന്നെ വള്ളികൾ പടരുമ്പോൾ ചുറ്റികൊടുക്കുവാൻ ശ്രദ്ധിക്കണം. അറ്റഭാഗം നുള്ളി കളയുമ്പോൾ ഓരോ മൊട്ടേലും ധാരാളം പൂക്കൾ വന്നിട്ട് നിറച്ചും പയർ കുലകുത്തി ഉണ്ടാകുന്നതാണ്. പയർ കൃഷി ചെയുമ്പോൾ

ശ്രേദ്ധികേണ്ട 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിത്ത്, നടീൽ മിശ്രിതം, വളം, കീടനാശിനി, വിളവെടുപ്പ്. ഈ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ മികച്ച പയർ കൃഷി നമുക്ക് ടെറസിലും എവിടെയും ചെയ്യാവുന്നതാണ്. പയറിന്റെ വിത്ത് തിരഞ്ഞെടുക്കുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഹൈബ്രിഡ് വിത്തുകൾ പയർ കൃഷി ചെയ്യാനായി നമ്മൾ തിരഞ്ഞെടുക്കേണ്ടതാണ്.

വിത്തുകൾ കിട്ടുന്ന കടകളിൽ ഹൈബ്രിഡ് വിത്തുകൾ കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. Organic farming method of Payar on terrace in container with high yield. Video credit : Chilli Jasmine