ഉള്ളി തോൽ കളയല്ലേ!! ഇതൊന്നും അറിയാതെ ഇട്ടു കൊടുക്കല്ലേ.. ചെടികൾക്ക് ഇങ്ങനെയാണ് ഉള്ളി തോൽ ഉപയോഗിക്കേണ്ടത്.!! | Onion peel fertilizer

നമ്മൾ ഒരുപാട് പരിചരണം കൊടുത്ത് പൊന്നുപോലെ വളർത്തിക്കൊണ്ടുവരുന്ന ചെടികളിലും പൂക്കളിലും ഒക്കെ ഫണ്ടുകളും മറ്റു കീടങ്ങളും വന്ന ആക്രമിക്കുന്നത് എല്ലാവരെയും വിഷമത്തിൽ ആഴ്ത്തുന്ന ഒന്നാണ്. ഭംഗിയുള്ള പൂക്കൾ നല്ലരീതിയിൽ വിരിഞ്ഞു നിൽക്കുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇവയെ കീടങ്ങൾ തുരന്ന് തിന്നുന്നതിന് തടയാനായി നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ സീറോ കോസ്റ്റിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു വളത്തെ

കുറിച്ച് പരിചയപ്പെടാം. ഇത് തന്നെ കീടനാശിനിയായും ഉപയോ ഗിക്കാം എന്നുള്ളത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ് ഇതിനായി മറ്റൊന്നും തന്നെ വേണ്ട നമ്മുടെ എല്ലാവ രുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന വെളുത്തുള്ളിയുടെ തൊണ്ട് സവോളയുടെ തൊണ്ട് കൂടാതെ ചെറിയ ഉള്ളിയുടെ തൊണ്ട് ഒക്കെ മതിയാവും. ഇവയ്ക്കുള്ളിൽ നാച്ചുറൽ ആയി തന്നെ എൻ പി കെ വളം അടങ്ങിയിട്ടുണ്ട്. ചെടികളുടെ

വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം എന്നിവ ആണിത്. വെളുത്തുള്ളിയുടെ തോല് ഉപയോഗിക്കുന്ന കൊണ്ട് തന്നെ ഇത് കീടനാശിനിയായും ഉപയോഗിക്കാ വുന്നതാണ്. വളം തയ്യാറാക്കാ നായി ഇവയുടെ കൂടെ കഞ്ഞിവെള്ളവും ആവശ്യമാണ്.കഞ്ഞി വെള്ളത്തിലേക്ക് ഇവയുടെ തോല് ഇട്ടതിനു ശേഷം കുറച്ചു ദിവസ ത്തേക്ക് അടച്ചുവയ്ക്കുക. നല്ലതുപോലെ പുളിച്ചതിന് ശേഷം ഇവ

ചെടികളിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. രണ്ടുമൂന്നു ദിവസം മാറ്റി വയ്ക്കുന്നതി ലൂടെ ഇവയിലെ സത്തുകൾ എല്ലാം കഞ്ഞി വെള്ളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇവ അരിച്ചു മാറ്റിയതിനുശേഷം ചെടികളിലെ ഇലകളിലേക്ക് ഒഴിച്ചു കൊടുക്കുക. Video Credits : Arya’s Homely Thoughts