എത്ര കിലോ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ക്ലീൻ ചെയ്യാനും മാസങ്ങളോളം സൂക്ഷിക്കാനും ഇങ്ങനെ ചെയ്താൽ മതി.!! | onion and ginger tips

വീട്ടമ്മമാർ ജോലി എളുപ്പത്തിൽ ആക്കുന്നതിനു വേണ്ടി ചെയ്യുന്ന ഒരു മാർഗമാണ് ഇഞ്ചി വെളുത്തുള്ളി എന്നിവ പേസ്റ്റ് ആക്കി ദീർഘനാൾ സൂക്ഷിക്കുക എന്നത്. ഇങ്ങനെ പേസ്റ്റ് ആക്കി വെക്കുമ്പോൾ പെട്ടെന്ന് ഒരു ആവശ്യം വരികയാണെങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ഉപയോഗിക്കാം എന്നുള്ളതാണ് എളുപ്പവഴി.

അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി വെച്ചിരിക്കും. എന്നാൽ ഇങ്ങനെ തയ്യാറാക്കുമ്പോൾ പോലും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി കളയുക എന്നത് അല്പം പ്രയാസം ഏറിയ ഒരു ജോലി തന്നെയാണ്. ഇന്ന് അതിനുള്ള എളുപ്പ വഴിയും എങ്ങനെ മാസങ്ങളോളം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചീത്തയാകാതെ

ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നാണ് പറയാൻ പോകുന്നത്. വെളുത്തുള്ളിയുടെ തൊലി കളയുന്നതിനു മുൻപായി അതിൻറെ രണ്ടുഭാഗവും അൽപമൊന്ന് മുറിച്ചു മാറ്റണം. അതിനുശേഷം അത് കൈകൾ ഉപയോഗിച്ച് ഓരോ അല്ലികളായി അടർത്തി മാറ്റാം. ഇത് അല്പം ചെറു ചൂടു വെള്ളത്തിൽ ഇട്ടശേഷം അര മണിക്കൂറോളം ഒന്ന് കുതിർന്നു വരുന്നതിനായി വെക്കാം.

സമയം അധികം ഇല്ലാത്ത ആളുകളാണ് എങ്കിൽ 15 മിനിറ്റോളം വെച്ചാൽ മതിയായിരിക്കും. ശേഷം ഇത് കുതിർന്നു കഴിയുമ്പോൾ കൈകൾ ഉപയോഗിച്ച് എളുപ്പത്തിൽ തൊലി നീക്കം ചെയ്ത് എടുക്കാം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്നും കൂടുതൽ ടിപ്പുകൾ അറിയാനും വീഡിയോ കാണൂ. Video credit : Ansi’s Vlog