ഓണം സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ.. വളരെ എളുപ്പത്തിൽ നാവിൽ രുചിയൂറും ഒരു പ്രഥമൻ.!! | Onam Sadya Special Parippu Pradhaman Recipe

Onam Sadya Special Parippu Pradhaman Recipe : ഈ ഓണത്തിന് നാവിൽ രുചിയൂറും പായസം വേണ്ടേ. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.. കടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി വറ്റിച്ച് 30 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഒരു കുക്കറിൽ നെയ്യ് ചൂടാക്കി കടലപരിപ്പ് ഇട്ട് മീഡിയം ഫ്ലെമിൽ 5-10 മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. ഇനി 3 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. 5-6 വിസ്സിൽ ആവുന്നത് വരെ വേവിക്കണം. ഇത് ഇനി മാറ്റി വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു കടായി അടുപ്പത്തു വെക്കുക.

ശേഷം അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും തേങ്ങയും വെവ്വേറെ നെയ്യിൽ വറുത്തു കോരുക.. അതേ നെയ്യിൽ കുറച്ചുകൂടി നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല പരിപ്പ് ചേർത്ത് 10 മിനിറ്റ് ഇളക്കുക. ഇനി 5 കപ്പ് തേങ്ങാ പാൽ ചേർത്ത് നന്നായി ഇളക്കുക. പാൽ കട്ടിയാകുന്നതു വരെ നന്നായി ഇളക്കി വേവിക്കുക. അടിയിൽ പിടിക്കാതെ ശ്രദ്ദിക്കണം. ഇപ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചവ്വരിയും പാകത്തിന് ഉപ്പും ചേർത്ത്

Parippu Pradhaman

നന്നായി ഇളക്കി യോജിപ്പിക്കുക. പായസം ആവശ്യത്തിന് കട്ടിയാകുമ്പോൾ കട്ടിത്തേങ്ങാപ്പാലും പാലും ചേർക്കുക. അവസാനം പാലും ചേർത്ത് തിളപ്പിക്കരുത്. എന്നിട്ട് ആവശ്യമെങ്കിൽ ശർക്കര പാനി കുറച്ചു കൂടി ചേർക്കാം. ഇപ്പോൾ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ എന്നിവ ചേർത്ത് നന്നായി ഇളക്കി അതോടൊപ്പം തന്നെ ഉണങ്ങിയ ഇഞ്ചിപ്പൊടിയും ഏലക്കപൊടിയും ചേർക്കുക. ചൂടോടെ കടല പരിപ്പ് പ്രഥമൻ റെഡി.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Veena’s Curryworld