ഓണം സദ്യ സ്പെഷ്യൽ ഓലൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. എളുപ്പത്തിൽ ഒരു കുമ്പളങ്ങ ഓലൻ.!! | Onam Sadya Special Kumbalanga Olan Recipe

Onam Sadya Special Kumbalanga Olan Recipe Malayalam : സദ്യക്ക് ഒരു സ്പെഷ്യൽ കുമ്പളങ്ങ ഓലൻ ആയാലോ.? അതിനായി ആദ്യം ഒരു മുഴുവൻ നാളികേരം ആണ് ഇതിനായി വേണ്ടത്. 1 നാളികേരത്തിന്റെ ഒന്നാം പാലും രണ്ടാം പാലും ഇതിനാവശ്യമുണ്ട്. നാളികേരം ചിരകിയത് ഒന്ന് ഓവനിൽ വെച്ച് ചൂടാക്കി അത് മിക്സിയിലേക്കിടുക. അതിലേക്ക് അരഗ്ലാസ്‌ വെള്ളം ഒഴിച്ച് ഒന്ന് അരക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു അരിപ്പവെച്ച് അതിലൂടെ നാളികേരം പിഴിഞ്ഞെടുക്കുക.

ഇങ്ങനെ നമുക്ക് അരഗ്ലാസ്‌ നല്ല കട്ടിയുള്ള ഒന്നാം പാൽ കിട്ടും. ശേഷം അതേ തേങ്ങയിലേക്ക് 1 ഗ്ലാസ്‌ വെള്ളമൊഴിച്ച് അരക്കുക. എന്നിട്ട് അത് പിഴിഞ്ഞ് രണ്ടാം പാലും റെഡിയാക്കുക. ഇനി കുമ്പളങ്ങ എടുത്ത് തൊലി കളഞ്ഞ് ചെറുതാക്കി മുറിച്ച് വെക്കുക. കുരുവുള്ള ഭാഗം ഒഴിവാക്കുക. ശേഷം ഇത് കുക്കറിലേക്കിട്ട് ആവശ്യത്തിന് ഉപ്പും കാൽ ഗ്ലാസ്‌ വെള്ളവും ചേർത്ത് ഇളക്കുക. ശേഷം മീഡിയം തീയിൽ 2 വിസിൽ അടിപ്പിച്ച് ഓഫ്‌ ചെയ്യുക.

Olan

കുക്കർ തുറന്ന് അതിൽ ഉള്ള വെള്ളം വറ്റിച്ചെടുക്കുക. ഒപ്പംതന്നെ നെടുകെ കീറിയ ഒരു പച്ചമുളക്, വട്ടത്തിൽ അരിഞ്ഞ ഒരു പച്ചമുളക് എന്നിവ ചേർക്കുക. വെള്ളം വറ്റിയശേഷം രണ്ടാംപാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. കുമ്പളങ്ങ കഷ്ണങ്ങൾ ഒന്ന് ഉടച്ചു കൊടുക്കുക. തിളച്ച് വറ്റി വരുമ്പോൾ അതിലേക്ക് കുറച്ചു പഞ്ചസാര ചേർക്കുക. ശേഷം ഒന്നാം പാൽ ഒഴിച്ച് തീ ഓഫ്‌ ചെയ്ത് നന്നായി ഇളക്കുക. ഇനി കുറച്ചു കറിവേപ്പില കൈ കൊണ്ട് ഞെരടി ഇടുക.

കൂടെ തന്നെ കുറച്ചു പച്ച വെളിച്ചെണ്ണയും തൂകി കൊടുക്കുക. കുറച്ചു നേരം മൂടി വെച്ച ശേഷം ഉപയോഗിക്കാം. ടേസ്റ്റി ഓലൻ റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Veena’s Curryworld