അടുക്കളയിലെ ഇതൊന്ന് മതി എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് തിളങ്ങും.. ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!! | Nilavilakku cleaning tips

വിളക്കിന് ഉള്ളിലെ ക്ലാവ് കളയുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമേറിയ കാര്യമാണ്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള വസ്തുക്കൾ തന്നെ ഉപയോഗിച്ച് നിമിഷ നേരങ്ങളിൽ എങ്ങനെ വിളക്ക് വൃത്തിയാക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വിളക്ക്
എടുത്തശേഷം അതിനെ ഉള്ളിലെ എണ്ണമയം എല്ലാം നീക്കി കളയുക എന്നതാണ്.

എണ്ണ ഉണ്ടെങ്കിലും കുഴപ്പമില്ല. എന്നാൽ എണ്ണ ഇല്ലാതെ എടുക്കുന്നതായിരിക്കും എന്തു കൊണ്ടും ഉത്തമം. ഇങ്ങനെ എണ്ണമയം നീക്കിയശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് ശേഷം അതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡാ അല്ലെങ്കിൽ സോഡാ പൊടി ഇട്ടുകൊടുക്കാം. അതിനുശേഷം ഇതിലേക്ക് ചെറുനാരങ്ങ, വിനാഗിരി അതുമല്ലെങ്കിൽ ഓറഞ്ച് എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. ഓറഞ്ചും ഓറഞ്ച് തൊലിയും

ചേർത്ത് കൊടുക്കുന്നത് വളരെ നല്ലതാണ്. വിളക്കിലെ ക്ലാവു മറ്റും വളരെ പെട്ടെന്ന് തന്നെ നീക്കുന്നതിന് ഇത് സഹായകമാണ്. ചെറുനാരങ്ങ, വിനാഗിരി, ഓറഞ്ച് എന്നിവ യ്ക്ക് പകരം ഇരുമ്പൻ പുളിയും ഉപയോഗിക്കാ വുന്നതാണ്. മറ്റ് മൂന്നു വസ്തുക്കൾ ഉപയോഗിക്കുന്നതിലും വളരെയധികം റിസൾട്ട് തരുന്ന ഒന്നാണ് ഇരുമ്പൻപുളി ഉപയോഗിക്കുമ്പോൾ.

ഇങ്ങനെ ഇവയെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്ന് അടിച്ചെടുത്ത് ശേഷം 10 മിനിറ്റ് വിളക്കിൽ ഒന്ന് തേച്ചുപിടിപ്പിച്ച് വെക്കാം. അതിനുശേഷം വളരെ അനായാസം തന്നെ ഇത് കൈ ഉപയോഗിച്ച് കഴുകി എടുക്കാം. Nilavilakku cleaning tips.. Video Credts : PRS Kitchen