ഈ ചെടിയുടെ പേര് പറയാമോ.? ഇത് ഒരു അലങ്കാര ചെടി മാത്രമല്ല.. ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ.!! | Nalumani Plant Benefits

Nalumani Plant Benefits Malayalam : നാലുമണിച്ചെടി എന്ന ചെടിയെ പറ്റി പരിചയം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇവ ഒരേ സമയം ഒരു ഔഷധ സസ്യവും അതോടൊപ്പം തന്നെ അലങ്കാരച്ചെടിയുമാണ്. സംസ്കൃതത്തിൽ ഇവയെ കൃഷ്ണഗിരി എന്നും സന്ത്യാ ഗലി എന്നുമാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുടനീളം വന്യ മായും തോട്ടങ്ങളിലെ ചെടികൾ ആയി ഇവ വളരുന്നുണ്ട്.

30 മുതൽ 75 സെന്റീമീറ്റർ ഉയരം വരെ വളരുന്ന ചെടിയാണിത്. ഇവയുടെ വേരുകൾ കിഴങ്ങ് പോലെ തടിച്ച ആയിരിക്കും. തണ്ടുകൾ മൃദുവും മാംസളവും ആണ്. ഇലകൾ ഏകദേശം ഹൃദയത്തിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. പർപ്പിൾ ചുവപ്പ് മഞ്ഞ നീല എന്നിങ്ങനെ ആരെയും ആകർഷിക്കുന്ന രീതിയിലുള്ള പല കളറുകളിൽ ഇവ കാണപ്പെടുന്നു.

Nalumani Plant

വിവിധ നിറങ്ങളിൽ ഒരു പൂവിൽ തന്നെ പൂക്കൾ ഉണ്ടാകുന്നതാണ് നാലുമണി ചെടികളുടെ പ്രത്യേകത. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാലുമണി ആകുമ്പോഴാണ് ഇവയുടെ പൂവ് വിരിയുക. വിത്തുകൾ കറുത്തതും ഗോളാകൃതിയിൽ ഉള്ളതും ചെറിയ തടിപ്പുകൾ ഉള്ളതുമാണ്. ഇവയുടെ കുരുക്കൾ നല്ല ബലം ഉള്ളവയാണ്. ഇവയുടെ വേര് കായ ഇല എന്നിവയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട.

വേര് രേഖനീയവും രസായന ഗുണവും ഉള്ളവയാണ്. ഇലകൾ പൊള്ളലിന് ശമിപ്പിക്കുന്നതാണ്. നാലുമണി ചെടിയുടെ തടിച്ച വേര് അരച്ച് പുരട്ടുന്നത് വ്രണം മുറിവ് എന്നിവ മാറുന്നതിനു സഹായിക്കുന്നു. നാലുമണി ചെടിയുടെ ഇല അരച്ച് പുറമേ പുരട്ടിയാൽ പൊള്ളലുകൾക്ക് ശമനം ലഭിക്കുന്നു. വിശദവിവരങ്ങൾ വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Video Credit : PK MEDIA – LIFE