മുടികുഴച്ചിലിന് ഉത്തമപരിഹാരം.. കറ്റാർവാഴ എണ്ണ ഉണ്ടാക്കുന്ന വിധം.. തലയിൽ താരൻ പൂർണമായി മാറ്റാം..ഇതൊന്നു നോക്കൂ.. | Aloe Vera Hair Oil

മുടിയുടെ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് നാമെല്ലാവരും.എന്നാൽ മുടി കൊഴിച്ചിൽ അകാലനര പോലുള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണ് നമ്മളിൽ പലരും. സലൂണുകൾ ബ്യൂട്ടിപാർലറുകൾ മുതലായ കടകളിൽ പോയി ധാരാളം പൈസ കളയുന്ന കാര്യത്തിൽ ഒട്ടും പുറകിലോട്ട് അല്ല നമ്മൾ. എന്നാൽ മുടി തഴച്ചുവളരാനും താരൻ ഇല്ലാതാക്കാനും മുടിയുടെ

കറുപ്പ് ഒക്കെ വരാനും എങ്ങനെ എണ്ണ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം അതും അധികം ചെലവില്ലാതെ വീടുകളിൽ തന്നെ സ്വന്തമായി. ആദ്യമായി കറ്റാർവാഴ കട്ട് ചെയ്ത് എടുക്കുകയാണ് വേണ്ടത്. ശേഷം കറ്റാർവാഴ ചെറുതായി കണ്ടിട്ട് എടുത്തിട്ടു അത് നേരെ മിക്സിയുടെ ജാർ ഇട്ട് നന്നായി ഒന്ന് അടിച്ചെടുക്കുക. എന്നിട്ട് കയ്യുണ്ണി ഇല എടുത്ത് ഇതുപോലെതന്നെ മിക്സിയുടെ ജാറിൽ

ഇട്ട് വെള്ളം ഒഴിക്കാതെ നന്നായി അടിച്ചെടുക്കുക. ശേഷം ജാറിൽ നിന്നും കയ്യുണ്ണി അടിച്ചത് എടുത്ത് കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ചാറ് ഒരു ബൗളിലേക്ക് ഒഴിക്കുക. ശേഷം എണ്ണ കാച്ചാൻ ആയി ഒരു ഉരുളി എടുത്ത് സ്റ്റൗവിൽ വെച്ചതിനുശേഷം അതിലേക്ക് അര ലിറ്റർ വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് നമ്മൾ നേരത്തെ അടിച്ചു വച്ചിരിക്കുന്ന കറ്റാർവാഴയുടെ ജ്യൂസ് അതിലേക്ക്

ഒഴിക്കുക. കൂടാതെ നമ്മൾ അടിച്ചു വച്ചിരിക്കുന്ന കയ്യുണ്ണി യുടെ നീര് കൂടെ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു ഇളക്കുക. ശേഷം മീഡിയം ഫ്രെയിമിൽ വെച്ച് പതുക്കെ എണ്ണ കാച്ചി എടുക്കുക. കാച്ചിയെടുത്ത എണ്ണ നല്ലപോലെ അരച്ച് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടാറി യശേഷം എണ്ണ തലയിൽ പുരട്ടുമ്പോൾ എണ്ണ പുരട്ടി ഒരു മണിക്കൂർ എങ്കിലും കാത്തിരിക്കാൻ ശ്രമിക്കുക. Video Credits : Rasfi’s Kitchen