അയ്യോ! മിക്സിയുടെ ഈ ടിപ്സൊക്കെ ഇനി ആരും അറിയാതെ പോകരുത്; കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.!!

മിക്സിയുടെ വയർ വലുതാണെങ്കിൽ എന്ത് ചെയ്യാൻ പറ്റും.? മിക്സിയുടെ ജാറിൻ്റെ അടപ്പ് ലൂസാവുക അല്ലെകിൽ വാഷർ നശിച്ചു പോകുവാണെങ്കിൽ എന്ത് ചെയ്യാൻ പറ്റും.? ഇങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് ഈസി ടിപ്പുകൾ ഉണ്ട്. മിക്സിയുടെ വയർ വലുതാണെങ്കിൽ അത് അഡ്ജസ്റ്റ് ചെയ്യാനുള്ള എളുപ്പത്തിന് മിക്സി യുടെ പുറകിൽ മുകളിൽനിന്ന് താഴേയ്ക്കും താഴെ നിന്ന്

മുകളിലേക്കും എന്ന രീതിയിൽ രണ്ട് ഹാങ്ങിങ് ക്ലിപ്പുകൾ ഒട്ടിച്ചു വെക്കുക. ഈ രണ്ട് ക്ലിപ്പുകൾക്കിടയിലൂടെ വയർ ചുറ്റി വെക്കാം. ആവശ്യത്തിന് മാത്രം വയർ ലൂസാക്കി എടുക്കുകയും ഉപയോഗശേഷം തിരിച്ച് അതുപോലെ തന്നെ ചുറ്റി വെക്കുകയും ചെയ്യാം. മിക്സിയുടെ ജാറിന്റെ അടപ്പിൽ വാഷർ ലൂസ് ആയി പോവുകയാണെങ്കിൽ അതിൽ ഒരു റബർ ബാൻഡ് ചുറ്റാം.

ഇതിനുള്ള ലൂസൊക്കെ ആണ് എങ്കിൽ അത് ടൈറ്റ് ആയിക്കോളും. റബർബാൻഡ് ഇടയ്ക്കിടെ മാറ്റിവെച്ച് കൊടുക്കുകയും നന്നായിട്ട് വൃത്തിയാക്കുകയും ചെയ്യണം. വാഷർ ഇന്ന് ചെറിയ രീതിയിലുള്ള ലൂസ് ഒക്കെ ഉള്ളൂ എങ്കിൽ വാഷർ അഴിച്ചെടുത്ത് അൽപനേരം ഫ്രീസറിൽ വയ്ക്കുക. ചെറിയ തരത്തിലുള്ള ലൂസ് ഒക്കെ മാറി കിട്ടും. മിക്സിയുടെ ജാറിനുള്ളിൽ നിന്ന് സ്മെൽ വരികയാണെങ്കിൽ

ജാറിനുള്ളിൽ അല്പം അരി ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. ജാറിനുള്ളിലെ അഴുക്കു സ്മെല്ല് എല്ലാം മാറിക്കിട്ടും. മിക്സിയുടെ ജാറിന്റെ ബ്ലൈടിനു മൂർച്ച കുറയുകയാണെങ്കിൽ കുറച്ച് മുട്ടത്തോട് ഇട്ട് നന്നായി അരച്ചെടുക്കുക. അല്ലെങ്കിൽ ഫോയിൽ പേപ്പറോ, കല്ല് ഉപ്പോ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബ്ലൈടിനു മൂർച്ച കൂടും. Video credit: Nisha’s Magic World