മത്തങ്ങ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. ഇതിലും എളുപ്പത്തിൽ വേറൊന്നും ഉണ്ടാക്കാനാവില്ല; അടിപൊളിയാ.. | Mathanga Curry Recipe

ഒരു കഷണം മത്തങ്ങ കൊണ്ട് സിമ്പിൾ ആയിട്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി വിഭവത്തിന് റെസിപ്പി യെക്കുറിച്ച് പരിചയപ്പെടാം. ഇതിനായി ഒരു കപ്പ് മത്തങ്ങ എടുത്ത് അതിന്റെ തൊലി ഒക്കെ കളഞ്ഞതിനു ശേഷം ഒരു മൺ ചട്ടിയിലേക്ക് ഇട്ടു അര ടീസ്പൂൺ മഞ്ഞൾ പൊടി കളറിനു ആയിട്ട് രണ്ടു നുള്ള് കാശ്മീരി മുളകു പൊടിയും കൂടി ചേർത്ത് എരിവിന്

ആയിട്ട് 3 പച്ചമുളക് കീറിയതും ആവശ്യത്തിന് ഉപ്പും രണ്ടു കറിവേപ്പിലയും രണ്ടു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് വെള്ളമൊഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഗ്യാസിനു മുകളിൽവെച്ച് ഒരു മൂടി കൊണ്ട് അടച്ച് നല്ലതുപോലെ ഒന്നു വേവിച്ചെടുക്കുക. ഇവ കുക്കായി വരുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് കൊടുക്കുക. ഇതിലേക്ക് അര സ്പൂൺ ജീരകവും 4 ചുവന്നുള്ളിയും ഇട്ടു കുറച്ചു

വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക. മത്തങ്ങ നല്ലതുപോലെ ഉടഞ്ഞു വരുന്നതുവരെ വേവിച്ചു എടുക്കേണ്ടതാണ്. നല്ലപോലെ പിടിച്ചെടുത്ത ശേഷം അതിലേക്ക് നമ്മൾ മിക്സിയിലിട്ട് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പി ക്കുക. ശേഷം രണ്ടു സ്പൂൺ തൈര് നല്ലതുപോലെ കട്ടയില്ലാതെ ഉടച്ചെടുത്ത് ശേഷം ഇതിലേക്ക് ഇട്ടു ഒഴിച്ചു കൊടുക്കുക. തൈര് ഒഴിച്ച ശേഷം നന്നായി ഇളക്കി

യോജിപ്പിച്ചാൽ മതിയാകും ഒരു കാരണവശാലും തിളപ്പിച്ച് എടുക്കേണ്ട കാര്യമില്ല. തിളപ്പിച്ചാൽ തൈര് പിരിഞ്ഞു പോകുന്നതായി കാണാം. ശേഷം കുറച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് കുറച്ചു കറിവേപ്പിലയും വറ്റൽമുളകും ഇട്ട് താളിച്ച് ഒഴിച്ചാൽ കറി റെഡി.Mathanga Curry Recipe.. Video Credits : Remya’s food corner