മാസ്കും ചൂലും കൊണ്ടുള്ള ഈ സൂത്രങ്ങൾ ആരും അറിഞ്ഞു കാണില്ല; വീഡിയോ പെട്ടെന്ന് കണ്ടു നോക്കൂ..

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന ടിപ്പുകളെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് മാസ്കിലാത്ത കാര്യത്തെ പറ്റി ചിന്തിക്കാനേ പറ്റില്ല. മാസ്ക് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാസ്കുകൊണ്ട് വേറെ എന്തൊക്കെ സൂത്രപ്പണികൾ ചെയ്യാം എന്ന ചിന്തയിലാണ് ഇന്ന് പലരും.

നമ്മൾ വീടുകളിൽ ഹാൻഡ് വാഷിനായി ഉപയോഗിക്കുന്ന സോപ്പും മാസ്കും കൊണ്ടുള്ള ഒരു സൂത്രവിദ്യ ഉണ്ട്. എന്നും ഉപയോഗിക്കുമ്പോൾ ഇത് പെട്ടെന്ന് തീർന്നു പോകാറുണ്ട്. അത് ഒഴിവാക്കാനായി ഈ സൂത്രം ചെയ്തു നോക്കിയാൽ മതി. അതിനായി ആദ്യം മാസ്കിന്റെ ഒരു ഭാഗം മുറിച്ചെടുക്കുക. എന്നിട്ട് മാസ്കിന്റെ ലയർ തുറന്ന് മാസ്കിനുള്ളിലേക്ക് സോപ്പ് വെക്കാം.

അതിനുശേഷം മുറിച്ചെടുത്ത മാസ്കിന്റെ വള്ളികൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ കെട്ടുക. ഇനി ഇത് വാഷ് ബേസിന്റെ അവിടെ തൂക്കിയിടുകയോ വെച്ച് കൊടുക്കുകയോ ചെയ്‌ത്‌ നമുക്ക് ഉപയോഗിക്കാം. അടുത്ത ടിപ്പിൽ പറയുന്നത് ഈർക്കിൽ ചൂലിന്റെ ഒരു ടിപ്പ് ആണ്. ഈർക്കിൽ ചൂല് ഉപയോഗിക്കുമ്പോൾ അതിലെ ഈർക്കിളുകൾ ഓരോന്നായി കൊഴിഞ്ഞു പോകാറുണ്ട്.

സാധാരണ നമ്മൾ ചരടുകൊണ്ടോ അല്ലെങ്കിൽ സാധാരണ തുണി കൊണ്ടായിരിക്കും ഇത് കെട്ടി വെക്കാറുണ്ടാകുക. എന്നാൽ ബനിയൻ തുണിയുടെ ഒരു ചെറിയ കഷ്‌ണം ഉപയോഗിച്ച് കെട്ടുകയാണെങ്കിൽ ചൂലിൽ നിന്നും ഈർക്കിളുകൾ പെട്ടെന്ന് കൊഴിഞ്ഞു പോകുക ഇല്ല. ഇതെല്ലാം എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips