ഒരു വർഷം വരെ മല്ലിയില കേടേ ആവില്ല.. ഇങ്ങനെ സൂക്ഷിച്ചാൽ എത്രനാൾ വേണേലും ഫ്രഷായി ഇരിക്കും.. | Coriander Leaves

നമ്മളെല്ലാവരും കടകളിൽനിന്ന് മല്ലിയില വാങ്ങുന്നവരാണ്. പല രൂപങ്ങൾ തയ്യാറാക്കാനും മല്ലിയി ലയുടെ ആവശ്യമുണ്ട്. പല പാചകത്തിനും ഒഴിവാക്കാൻ ആകാത്ത ഒരു ഇലയാണ് മല്ലിയില. എന്നാൽ ഈ മല്ലിയില പെട്ടെന്ന് കേടാകുന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ദിവസങ്ങളോളം മല്ലിയില കേടാകാതിരിക്കാൻ അതെങ്ങനെയെന്നു നോക്കാം. ആദ്യം ചെയ്യേണ്ടത് നല്ല ഫ്രഷ് മല്ലിയില നോക്കി വാങ്ങുക എന്നതാണ്.

എന്നിട്ട് കേടായ ഇലകളും മറ്റ് ചെടികളും കളയുക. ശേഷം വേരിനെ ഭാഗം കട്ട് ചെയ്ത് എടുക്കുക. എന്നിട്ട് ഒരു ബേസിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ഒഴിക്കുക. ശേഷം അതിലേക്ക് ക്ലീൻ ചെയ്തു വച്ചിരിക്കുന്ന മല്ലിയില ഒരു അഞ്ചു മിനിറ്റ് നേരം വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ ചെളിയും മറ്റു വിഷാംശങ്ങളും പോകുന്നതായി കാണാം. ശേഷം നല്ലൊരു വെള്ളത്തിൽ കഴുകിയെടുക്കുക. എന്നിട്ട് ഈ

മല്ലി ഇല ഒരു തുണിയിൽ വിരിച്ച് ഉണക്കിയെടുക്കുക. ഉണക്കുമ്പോൾ ഫാ നിന്റെ ചുവട്ടിൽ വച്ച് ഉണക്കുക വെയിലത്ത് വയ്ക്കരുത്. രണ്ട് രീതിയിൽ നമുക്ക് മല്ലിയില കേടുകൂടാതെ സൂക്ഷിക്കാം. ആദ്യം മല്ലിയില ഒരു പാത്രത്തിൽ ടിഷ്യു പേപ്പർ വച്ചിട്ട് അതിന് മുകളിൽ വയ്ക്കുക. ശേഷം വേ റൊരു ടിഷ്യൂപേപ്പർ കൊണ്ട് മൂടിയിട്ട് ഫ്രിഡ്ജിൽ വെക്കാം. ഇങ്ങനെ വയ്ക്കുമ്പോൾ മലയിൽ ബാക്കിയിരിക്കുന്ന വെള്ളത്തിന്റെ

കണികകൾ എല്ലാം പേപ്പർ വലിച്ചെടുക്കുന്നത് കാണാവുന്നതാണ്. അടുത്തതായി മല്ലിയില ചെറുതായി അരിഞ്ഞ സൂക്ഷിക്കാ വുന്നതാണ്. ചെറുതായി അരിഞ്ഞ സൂക്ഷിക്കുമ്പോൾ മല്ലിയില നമുക്ക് നേരിട്ട് കറികളിൽ ഇടാവുന്നതാണ്. മാത്രവുമല്ല ഒരു മാസം വരെ ഇങ്ങനെ ചെയ്താൽ മല്ലിയില കേടുകൂടാതെ ഇരിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Resmees Curry World