ബാക്കി വന്ന 1 കപ്പ് ചോറ് ഇത് പോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ.. കിടിലൻ നാലുമണി പലഹാരം റെഡി.!! | Leftover rice snacks recipes

Leftover rice snacks recipes malayalam : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വളരെ ഈസിയായി തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണ്. വീട്ടിൽ ചോറ് ബാക്കി വരുമ്പോൾ അതുകൊണ്ട് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ ഒരു മസാല പലഹാരമാണിത്. അതിനായി മിക്സിയുടെ ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. അതിനുശേഷം അതിലേക്ക് 2 പച്ചമുളക് 1/4 സവാള ചെറുതായി അരിഞ്ഞത്, കറിവേപ്പില, 1/2 ബ്രഡ് കഷ്ണങ്ങളാക്കിയത്,

1 കോഴിമുട്ട, ആവശ്യത്തിനുള്ള ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക. ഇനി നമുക്കിത് ഫ്രൈ ചെയ്തെടുക്കണം. ആദ്യം അടിച്ചെടുത്തിട്ടുള്ള മാവ് കുറേശെ ആയി കയ്യിലെടുത്ത് ഉരുളയാക്കി വെക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്തെടുക്കാം.

Leftover rice snacks recipes

ഒരു പാനിൽ എണ്ണയൊഴിച്ച് അടുപ്പത്തുവെച്ചു ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോരോ ഉരുളകൾ ഇട്ടുകൊടുക്കാം. തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ചെറിയ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യുക. അങ്ങിനെ ബാക്കി വന്ന ചോറുകൊണ്ടുള്ള ടേസ്റ്റിയായ സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്. അതിനുശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.

വെറും അഞ്ചു മിനിറ്റു കൊണ്ട് തന്നെ നമുക്ക് ഈ സ്നാക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. വൈകീട്ട് ചായക്കൊപ്പം കിടു. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Mums Daily